Chapter Title : അച്ചായന്റെ കുടുംബം എന്റെയും 1 [Sid Jr]
കോളേജ് അഡ്മിഷൻ ഓക്കേ ആയില്ലേ....?"
"അഹ് മോനെ, അച്ചായൻ വിചാരിച്ചാൽ നടക്കാത്ത കാര്യമുണ്ടോ...."
"അതെ.... ഞാൻ ചെല്ലട്ടെ...."
ഞാൻ അകത്തേക്ക് ചെന്നു.സ്വീകരണ മുറി കഴിഞ്ഞുള്ള ഹാളിൽ അച്ചായന്റെ അപ്പന്റെ വലിയ ഒരു ഫോട്ടോക്ക് മുന്നിൽ നിന്ന് അച്ചായൻ പ്രാത്ഥിക്കുകയായിരുന്നു.
"അഹ് നീ എവിടെയായിരുന്നാടാ, ഞാൻ കരുതി തോട്ടത്തിൽ ആയിരിക്കുന്ന്...."
"ഏയ് ഫ്രണ്ട്സ് ആയിട്ട് ചെറിയ ഒരു കറക്കം. മലപ്പുറത് ഏത് പ്രോപ്പർട്ടിയാ....?"
"അഹ് അത് ഒരു പഴയ ഫാക്ടറിയാ. നല്ല മണ്ണാ അവിടുത്തെ. മൊത്തത്തിൽ ഒന്ന് ഓടിച്ച് എടുക്കണം...."
"ഹ്മ്മ് മനസിലായി മനസിലായി...."
"എന്താടാ അതിൽ ഒരു ആക്കല്....?
"ആ പഴയ അന്നാമ്മ ഇപ്പൊ മലപ്പുറത് ആണല്ലേ....?"
"ടാ ടാ പയ്യെ പറ ലിസി കേട്ടാൽ മാനം പോവും...."
"എന്താ ഞാൻ കേൾക്കാൻ പാടില്ലാത്തത്...."ആ സമയം അവിടേക്ക് വന്ന ലിസ്സി ചോദിച്ചു.
"ഏയ് ഒന്നുല്ലടി, ഇവൻ രണ്ട് ദിവസം ആയിട്ട് എവിടെ ആയിരുന്നു എന്ന് ചോദിക്കായിരുന്നു...."
"മ്മ് മ്മ് ശെരി ഇന്നാ ബാഗ് മറക്കണ്ട പോവാൻ നോക്ക്...."ലിസ്സി കൈയിലെ ബാഗ് കൊടുത്തുകൊണ്ട് പറഞ്ഞു.
"എടാ ഞാൻ നാളെ രാത്രിയെ വരുള്ളൂ. മത്തായിച്ചൻ കണക്ക് കൊണ്ട് വരും. നീ എല്ലാം നോക്കിക്കോളണം കേട്ടോ...."
"പിന്നെ അത് ഞാൻ അല്ലെ നോക്കുന്നെ, പ്രതേകം പറയണോ....?"
"അഹ് പിന്നെ വീട്ടിൽ കാണണം. ആരുമില്ലാത്തതാ...."
"അല്ല ആനീ ചേച്ചി എവിടെ....?"
"അവള് വീട്ടിൽ പോയടാ, അവിടെ പള്ളിൽ നൊവേന ആണ്....."ലിസ്സി പറഞ്ഞു.
"അഹ് ബെന്നിടെ മരണം അവൾക്ക് ഇപ്പോഴും ഒരു ഷോക്ക് ആണ്. എന്തായാലും ഞാൻ ഇറങ്ങാ.ജോ നീ കറങ്ങാൻ ഒന്നും പോണ്ട
💬 Comments
View all comments