Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]
അങ്ങനെ തോന്നി നീയും കുട്ടികളും കുറെ നാളായി ഇവിടെ തന്നെയല്ലേ നിൽക്കുന്നത്, ആഞ്ചലോ ഉണ്ടായ ശേഷം ഇതുവരെ നമ്മുടെ വീട്ടുകാർ അവനെ കണ്ടിട്ടില്ല, എൻ്റെയും നിന്റെയും കുടുംബക്കാർക്ക് അവനെ കാണാൻ ഒരു കൊതിയുണ്ടാകില്ലേ....?? പിന്നെ അന്ന മോളേ കാണണമെന്ന് കുറെ നാളായി പപ്പ പറയുന്നുണ്ടായിരുന്നു, അപ്പൊ ഞാൻ ആലോചിച്ചു കുറച്ചുനാൾ എൻറെ വീട്ടിലും നിൻ്റെ വീട്ടിലും ആയി നിന്നെ അങ്ങ് വിടാം എന്ന്...."
ആൽബിൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തിയ ശേഷം സ്റ്റെല്ലയുടെ മുഖത്തേക്ക് ചെറിയ പുഞ്ചിരിയുടെ നോക്കി നിന്നു,
"അപ്പോൾ ആൽബി വരുന്നില്ലേ..??"
" നീ പോയി ഒരു മാസം കഴിയുമ്പോഴേക്കും ഞാൻ രണ്ടുമാസത്തെ ലീവൂമായി വരാം എന്നിട്ട് നമുക്ക് ഒരു മൂന്നുമാസം നാട്ടിൽ നിന്നിട്ട് തിരിച്ചു വരാം..."
ആൽബിൻ പറഞ്ഞു നിർത്തിയതും അവൻ പ്രതീക്ഷിച്ചത് പോലെ തന്നെ സ്റ്റെല്ലയുടെ മുഖം വിടർന്നു,
അവൻ്റെ മുഖത്തേക്ക് വല്ലാത്ത ഒരു തരം സന്തോഷത്തോടെ നോക്കിയിരിക്കുകയായിരുന്നു പെണ്ണ്.
കുറെ നാളുകൾക്കു ശേഷം അവൾ ആഗ്രഹിച്ചതെന്തോ കേട്ടതുപോലെ ഉള്ള മുഖത്തെ തിളക്കം കൊണ്ട് തന്നെ,
അവളുടെ മറുപടി എന്തായിരിക്കും എന്ന് ഏകദേശം ആൽബിനു ഉറപ്പായിരുന്നു,
" ആൽബി ഞാൻ മാറി നിന്നാൽ നിൻ്റെ കാര്യമൊക്കെ എങ്ങനെയാ..??"
" എൻ്റെ പെണ്ണേ കുറേക്കാലം ഒറ്റ തടിയായിട്ട് തന്നെയല്ലേ ജീവിച്ചത്, ഒരു മാസം ഒക്കെ എൻ്റെ കാര്യം നോക്കാൻ എനിക്ക് പറ്റും നീ കുറച്ചുനാൾ നാട്ടിൽ പോയി ഒന്ന് അടിച്ചുപൊളിക്ക്, അപ്പോഴേക്കും ഞാൻ അങ്ങ് എത്തിയേക്കാം..."
" ഉറപ്പാണോ ആൽബി..??"
അവളുടെ ശബ്ദത്തിലെ സന്തോഷം ആൽബിക്ക് തിരിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നു,
" ഞാൻ കാര്യമായിട്ട്
💬 Comments
View all comments