Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]
വല്ലതും തീരുമാനമായോ..??"
" അടുത്ത വീക്കെൻഡ് ആകുമ്പോഴേക്കും പോകാം, ഞാൻ ടിക്കറ്റ് നോക്കിയിരുന്നു, പിന്നെ എൻ്റെ പേടി ഇവർ രണ്ടുപേരെയും കൊണ്ട് നീ തന്നെ യാത്ര ചെയ്യുന്നു... എന്നുള്ളതാണ്, ചെറുത് ആണേൽ ആകെ എട്ടുമാസം ആകുന്നതല്ലേ ഉള്ളൂ..."
" അതോർത്ത് ആൽബി ടെൻഷൻ അടിക്കേണ്ട, ഞാൻ മാനേജ് ചെയ്തോളം.. എന്തായാലും ടിക്കറ്റ് ബുക്ക് ചെയ്തിട്ട് ആൽബി അറിയിച്ചാൽ മതി, എന്നിട്ടേ ഞാൻ വീട്ടിൽ പറയുന്നുള്ളൂ..."
" ശരി പെണ്ണെ നിൻ്റെ ഇഷ്ടം പോലെ.."
വീട്ടിൽ നിന്നും ഡ്യൂട്ടിക്ക് ഇറങ്ങുമ്പോൾ ആൽബിൻ തൻ്റെ ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു..
ഇന്ന് നല്ലൊരു ദിവസം ആണെന്ന് എടുത്ത് പറയും പോലെ ആകാശം തെളിഞ്ഞ് നീല നിറത്തിൽ നിൽക്കുന്നു...
ചിക്കാഗോയിലേ റോക്ക് ഫോർഡ് സിറ്റിയിൽ
സൂര്യൻ പ്രകാശത്തോടെ തിളങ്ങി...
നെയ്ബർ ഹുഡ് സമാധാന പരമാണ് എന്ന് അറിയിക്കും പോലെ പരിസരത്തെ മരങ്ങളും ചെടികളും ഇളംകാറ്റിൽ ആടിക്കൊണ്ടിരുന്നു..
ദൂരെ എങ്ങു നിന്നോ ചെറിയ പക്ഷികൾ സന്തോഷത്തോടെ ചിലക്കുന്നു..
മഞ്ഞ് വീണ പൂക്കൾ മനോഹരമായി വിരിഞ്ഞു നിക്കുന്നു...
പ്രകൃതിയുടെ ഈ ഭംഗി കാണുമ്പോൾ മനസ്സിനും ശരീരത്തിനും ആകപ്പാടെ ഒരു സന്തോഷം
ദിവസങ്ങൾ പിന്നെയും മുന്നോട്ട് ഓടിക്കൊണ്ടിരുന്നു സ്റ്റെല്ലയോടും കൂടി ആലോചിച്ച ശേഷം അവർ ഇന്ത്യയിലേക്ക് ഉള്ള ഫ്ലൈറ്റ് ബുക്ക് ചെയ്തിരുന്നു,
അവരെ പിക്ക് ചെയ്യുവാനായി വീട്ടിലും നേരത്തെ വിളിച്ചു പറഞ്ഞിരുന്നു,
ബാഗ് എല്ലാം പാക്ക് ചെയ്തു ലിസി ആന്റിയുടെ വീട്ടിലും കൂടി കയറിയ ശേഷമാണ് അവർ എയർപോർട്ടിലേക്ക് പോയത്,
വൈകുന്നേരം ഒമ്പതരയ്ക്ക് ആണ് ഫ്ലൈറ്റ്...
തന്നെ പിരിയാൻ സമയമായപ്പോഴേക്കും സ്റ്റെല്ലാ പതിവുപോലെ ഒരു കരച്ചിലിൻ്റെ വക്കിൽ
💬 Comments
View all comments