Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]
എത്തിയിരുന്നു,
അവളെ കെട്ടിപ്പിടിച്ച് സമാധാനിപ്പിക്കുമ്പോൾ ആൽബിൻ്റെ മനസ്സിൽ മറ്റ് പല ചിന്തകൾ ആയിരുന്നു ഓടിക്കൊണ്ടിരുന്നത്...
എല്ലാം കൊണ്ടും മറ്റൊരു ലോകത്തിൽ തന്നെയായിരുന്നു ആൽബി....!! പതിവില്ലാതെയുള്ള അവൻ്റെ ടെൻഷൻ സ്റ്റെല്ല ശ്രദ്ധിച്ചിരുന്നു..
"ആൽബി എന്നാ പറ്റി ഞങ്ങൾ പോകുന്നതിന്റെ വിഷമം ആണോ...??"
" യെസ് നിങ്ങളെ പിരിഞ്ഞു നിൽക്കുന്നത് ആലോചിക്കുമ്പോൾ ചെറിയ വിഷമം..."
പെട്ടെന്ന് അങ്ങനെ മറുപടി പറയാൻ ആണ് ആൽബിക്ക് തോന്നിയത്,
അവളുടെ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറി എങ്കിലും അവൻ്റെ ചിന്തകൾ കാടുകയറി തുടങ്ങിയിരുന്നു...
മനസ്സിൽ ഒരുതരം അല്ലാത്ത വെപ്രാളവും വിറക്കുന്ന കണ്ണുകളും,
ചെയ്യുന്നത് അബദ്ധം ആകുമോ...??
അവൻ തന്നോട് തന്നെ ഒരു നൂറുവട്ടം പിന്നെയും ചോദിച്ചു കൊണ്ടിരുന്നു...
' ഫ്ലൈറ്റിന്റെ സമയമാകാറായിരിക്കുന്നു...'
ഇപ്പോൾ തീരുമാനിക്കണം എന്ത് വേണം എന്ന്...??
ഒരു പക്ഷേ ചെയ്യുന്നത് മണ്ടത്തരം ആകുമോ..?? എന്തുവേണം,
ആൽബിന്റെ കൈകൾ ചെറുതായി വിറച്ചു കൊണ്ടിരുന്നു...'
ഇനിയും കുറഞ്ഞ നിമിഷങ്ങൾ മാത്രം.....
ഒടുവിൽ എന്തോ തീരുമാനിച്ചു ഉറച്ച പോലെ ആൽബിൻ സ്റ്റെല്ലയുടെ നേരെ കൈ നീട്ടി,
"പെണ്ണേ നിൻറെ ഫോൺ ഒന്ന് തരാമോ എന്റെ ഫോണിൽ നിന്നും കോൾ പോകുന്നില്ല.."
" എന്നാ പറ്റി...??"
" ഒന്നുമില്ല ലിസി ആൻ്റിയെ ഒന്ന് വിളിക്കാനാ, ഇവിടെ എത്തിയിട്ട് വിളിക്കാൻ പറഞ്ഞായിരുന്നു..."
" ആം ശരി..."
മറ്റൊന്നും ചിന്തിക്കാതെ സ്റ്റെല്ല തന്റെ ഫോണെടുത്ത് ആൽബിന്റെ കയ്യിലേക്ക് നൽകി,
ഫോൺ കൈ കൊണ്ട് പതിയെ മറച്ചു കൊണ്ട് ആൽബി കുറച്ചു മാറി നിന്നു,
അവൻറെ ശരീരം വല്ലാതെ വിയർത്തു... നെഞ്ചിടിപ്പ് കൂടി ഹൃദയം പടപട മിടിച്ചുകൊണ്ട് പാരമ്യത്തിൽ എത്തിയിരിക്കുന്നു.....!!
സ്റ്റെല്ലയുടെ
💬 Comments
View all comments