0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 200.5K

ഫോണിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുറന്ന ശേഷം അതിൽ നിന്നും സെറ്റിംഗ്സിൽ പോയി ബ്ലോക്ക്ഡ് ലിസ്റ്റ് തുറന്ന ആൽബിൻ വിറക്കുന്ന കൈകളോടെ ശിവയുടെ പ്രൊഫൈൽ അൺബ്ലോക്ക് ചെയ്തു.....

ഒരുവട്ടം കൂടി ആലോചിച്ച ശേഷം മെസഞ്ചറിൽ ' ഹായ്, കമിംഗ് ടു ഇന്ത്യ ' ഇത്രയും അയച്ച ശേഷം ചാറ്റ് ഡിലീറ്റ് ചെയ്തു,

ഫോൺ ലോക്ക് ചെയ്തു എത്രയും പെട്ടെന്ന് തിരികെ കൊടുത്തു,

" എന്തുപറ്റി വിളിക്കുന്നില്ലേ...??"

" അത് കുഴപ്പമില്ല ഞാൻ നേരിട്ട് ചെന്ന് പറഞ്ഞോളാം, ഇന്ന് രാത്രി അവിടെ നിൽക്കാം എന്നാ വിചാരിക്കുന്നത്, അങ്കിൾ ചെല്ലാൻ പറഞ്ഞായിരുന്നു...."

"അതാ നല്ലത് ഞങ്ങളും ഇല്ലല്ലോ..." അപ്പോഴേക്കും അവർക്ക് പോകാനുള്ള ഫ്ലൈറ്റിന്റെ അനോൻസ്മെൻറ് ആയിരുന്നു..

സ്റ്റെല്ലാ ആൽബിനെ കെട്ടിപ്പിടിച്ച് ചുണ്ടിൽ അമർത്തി ചുംബിച്ചു..!!

ആൽബിൻ രണ്ട് കുഞ്ഞുങ്ങളെയും കെട്ടിപ്പിടിച്ച് ഒരുപാട് ചുംബനങ്ങൾ നൽകി...

" പപ്പാ പെട്ടെന്ന് തന്നെ വരാം കേട്ടോ രണ്ടുപേരും നല്ല ഹാപ്പി ആയിരിക്കണം... എൻറെ പെണ്ണും നല്ല ഹാപ്പി ആയിരിക്കണം അതിനാ നിന്നെ ഇപ്പോൾ തന്നെ അങ്ങോട്ട് വിടുന്നത്..."

" ഓ ശരി, ആൽബി ഇനിയും നിന്നാ ചിലപ്പോൾ ഞാൻ കരയും..."

" കരയണ്ട പൊക്കോ..."

ബോർഡിങ് പാസുമായി അവർ മുന്നോട്ട് നടക്കുന്നത് ആൽബിൻ നോക്കി നിന്നു,

ഇത് വെറും ഒരു യാത്രയല്ല എന്ന് സ്റ്റെല്ല തിരിച്ചറിയുന്നില്ലല്ലോ..

'പക്ഷേ എല്ലാം എന്റെ പെണ്ണിനു വേണ്ടി തന്നെയാണ് അവൾ മാത്രമാണ് തനിക്ക് ഈ ലോകത്തിൽ ഏറ്റവും പ്രിയപ്പെട്ടത്...'

"ഹാപ്പി ജേർണി സ്റ്റെല്ല..."

അവർ മുന്നോട്ട് കടന്ന് പോയതും ആൽബിൻ തിരിഞ്ഞു നടന്നു,

തിരികെ വാഹനം ഓടിക്കുമ്പോൾ ആൽബിന്റെ

💬 Comments

View all comments