Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]
മനസ്സിൽ ഒരുപാട് ചിന്തകൾ ആയിരുന്നു
ഇന്നല്ലെങ്കിൽ നാളെ, ഏത് ദിവസവും സ്റ്റെല്ലയുടെ ഭാഗത്ത് നിന്നും ചോദ്യങ്ങൾ തനിക്ക് പ്രതീക്ഷിക്കാം,
അവയ്ക്ക് മറുപടി നൽകാനുള്ള ഉത്തരങ്ങൾ ഇപ്പൊൾ ഈ നിമിഷം മുതൽ ആലോചിച്ചു തുടങ്ങണം....
പിറ്റേദിവസം വൈകുന്നേരം നാലുമണിയോടെ അടുത്താണ് സ്റ്റെല്ല ഫ്ലൈറ്റ് ഇറങ്ങിയത്, ചെക്കിങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും വല്ലാതെ മടുത്തിരിക്കുന്നു,
ഒറ്റയ്ക്കായിരുന്നെങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാവില്ല, രണ്ടു കുട്ടികളെ കൂടി നോക്കുക എന്ന് പറയുന്നത് ചില്ലറ കാര്യമല്ല.
ആൽബി സംശയം പ്രകടിപ്പിച്ചപ്പോഴും രണ്ടു കുഞ്ഞു മക്കളെയും നോക്കാമെന്നത് തൻ്റെ ആത്മവിശ്വാസമായിരുന്നു...
എയർപോർട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും ദൂരെ തന്റെ പേരുമായി നിൽക്കുന്ന ചെറിയ ബോർഡും അതിനെ ചുവട്ടിൽ ചിരിയോടെ നിൽക്കുന്ന ചാച്ചനേയും കണ്ടതും സ്റ്റെല്ല നിറഞ്ഞ ചിരിയുടെ മുന്നോട്ട് നടന്നു....
ആഞ്ചലോ ഇപ്പോഴും നല്ല ഉറക്കം തന്നെയാണ് അന്ന മോൾ നടക്കുന്നുണ്ടെങ്കിലും ഉറക്കം കൊണ്ട് കണ്ണുകൾ അടഞ്ഞു പോകുന്നു,
" മോളെ യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു...??"
ചാച്ചന്റെ ചോദ്യം കേട്ടതും സ്റ്റെല്ല മറുപടി പറയാതെ ആളെ കെട്ടിപ്പിടിച്ചു,
" എത്ര നാളായി ചാച്ചാ കണ്ടിട്ട് എന്നെ ഒന്ന് ഇങ്ങോട്ട് കെട്ടിപ്പിടിച്ചു കൂടെ..??"
" ഇതാ പിടിച്ചിരിക്കുന്നു..."
ചിരിയോടെ അദ്ദേഹം അവളെ കെട്ടിപ്പിടിച്ചു,
ആഞ്ചലോയെ കണ്ടതും നിറഞ്ഞ കണ്ണുകളോടെ സ്റ്റെല്ലയുടെ അപ്പൻ കൊച്ചു മകനെ കയ്യിലേക്ക് കോരിയെടുത്തു,
" എൻ്റെ കുഞ്ഞിനെ ഇപ്പോൾ ആണല്ലോ കാണാൻ പറ്റിയത്..."
അപ്പോഴേക്കും പുറകിൽ നിന്നും അവളുടെ ഒരു അകന്ന കസിനും കൂടി മുന്നോട്ടു വന്നു, അന്ന മോളെ എടുത്ത് തോളിൽ വെച്ച് കൂടെ സ്റ്റെല്ലയുടെ ഒരു ബാഗും അവൻ കയ്യിലേക്ക് എടുത്തു,
" പിന്നെ
💬 Comments
View all comments