0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 254.9K

എന്തുണ്ട് വിശേഷം ചേച്ചി....?? എല്ലാം സെറ്റ് അല്ലേ "

"സോ ഫൈൻ, ലൈഫ് ഒക്കെ ഹാപ്പി ആയി തന്നെ പോകുന്നു.."

അവൻ്റെ ചോദ്യത്തിന് സ്റ്റെല്ല ചിരിയോടെ മറുപടി നൽകി ,

നാട്ടിൽ എത്തിയതിൻ്റെ എല്ലാ സന്തോഷവും അവളിൽ പ്രകടമായിരുന്നു,

എയർപോർട്ടിൽ നിന്നും തിരികെ വീട്ടിലേക്ക് ഇന്നോവയിൽ പോകുമ്പോൾ സ്റ്റെല്ലാ പുറം കാഴ്ചകൾ കണ്ട് മതി മറന്നിരുന്നു,

" എന്താ മോളെ അമേരിക്കയിൽ തെങ്ങൊന്നുമില്ലേ...??"

ചാച്ചന്റെ കളിയാക്കിയുള്ള ചോദ്യത്തിന് അവൾ കൊഞ്ചനം കുത്തി കാണിച്ചു,

" പിന്നെ എന്നാ മോളെ ആൽബിന്റെ വീട്ടിലേക്ക് പോകുന്നത്...??"

" രണ്ട് ദിവസം ഞാൻ ഇവിടെ നിൽക്കട്ടെ പപ്പാ എന്നിട്ട് അവിടെ പോയി വരാം..."

" കുറച്ചുനാൾ അധികം ഉണ്ടല്ലോ അല്ലേ..??"

" കുറഞ്ഞത് രണ്ടുമാസം എന്തായാലും നാട്ടിൽ കാണും അതു പോരെ..??"

" മതി ധാരാളം മതി..."

ചെറിയ കൊച്ചു വർത്തമാനവുമായി വീടെത്തിയത് അറിഞ്ഞില്ല,

വീട്ടിലേക്ക് എത്തിയതും മമ്മി ഓടി വന്ന് സ്റ്റെല്ലയെ കെട്ടിപ്പിടിച്ചു,

" എത്ര നാളായി പെണ്ണേ നിന്നെ ഒന്ന് കണ്ടിട്ട്...?? അയ്യോ എൻ്റെ രണ്ടു പൊന്നു മക്കൾക്കും ക്ഷീണമായോ...??"

മമ്മിക്ക് എല്ലാവരെയും കൂടി കണ്ടപ്പോൾ ആകെക്കൂടി വിറളി പഠിച്ച അവസ്ഥയായി,

ആൽബിൻ പറഞ്ഞതുപോലെ ആഞ്ചലോയെ കണ്ടത് മുതൽ അവർ താഴെ വയ്ക്കാതെ കൊണ്ട് നടക്കുകയായിരുന്നു,

കുളി കഴിഞ്ഞ് ഫ്രഷ് ആയി പുറത്തു വന്നതും സ്റ്റെല്ല വീടും പരിസരവും മൊത്തം ഒന്നു നടന്നു കണ്ടു,

പെട്ടെന്ന് എന്തോ ഓർത്തോ പോലെ ഫോൺ എടുത്ത് , ആൽബിക്ക് വാട്സാപ്പിൽ എത്തിയെന്നും ഫ്രീ ആകുമ്പോൾ ഇങ്ങോട്ട് വിളിക്കണം എന്നും മെസ്സേജ് അയച്ചിട്ടു,

💬 Comments

View all comments