0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 255.7K

നേരെ അടുക്കളയിലേക്ക് ചെന്നതും അവിടെ മമ്മി എന്തോ പാകം ചെയ്യുകയാണ്,

" നീ എന്തായാലും വന്ന സമയം കൊള്ളാം.."

" അതെന്നാ മമ്മി...??"

" മമ്മി വിളിച്ചപ്പോൾ പറഞ്ഞില്ലായിരുന്നോ മറ്റന്നാൾ പപ്പയുടെ അനിയൻ്റെ മോളുടെ മനസമ്മതം ആണെന്ന്, നാളെ രാത്രി.. മധുരം വെപ്പ് ആയി ആഘോഷം ആയി, പപ്പാ ഇപ്പൊ ഫുൾ അതിൻ്റെ ഓട്ടത്തിൽ അല്ലെ.."

" ഓ ഞാനാ കാര്യം തന്നെ അങ്ങ് വിട്ടു പോയി,

അതിനെന്താ പോകാലോ...!!"

സ്റ്റെല്ല അടുക്കള സ്ലാബിൽ കയറി ഇരുന്ന് മമ്മിയുമായി നാട്ട് വിശേഷങ്ങളിൽ മുഴുകി,

" വലിയ അമേരിക്കക്കാരായതുകൊണ്ട് നിങ്ങളുടെ കയ്യിൽ നിന്നും കാര്യമായിട്ട് എന്തെങ്കിലും അവർ പ്രതീക്ഷിക്കും..."

" ഞങൾ ചെറിയ അമേരിക്കക്കാരാ പക്ഷേ കുഴപ്പമില്ല കാര്യമായിട്ട് തന്നെ അങ്ങ് ചെയ്തേക്കാം..."

അതേ നാണയത്തിൽ തന്നെ സ്റ്റെല്ലയും മറുപടി കൊടുത്തു,

"ചെറിയ പരിപാടിയൊന്നുമല്ല കൊച്ചെ, അത്യാവശം വലിയ സെറ്റപ്പ് തന്നെയാണ് മറ്റന്നാൾ മനസ്സമ്മതം കഴിഞ്ഞ് ഏതോ റിസോർട്ടിൽ ഒരു വമ്പൻ പാർട്ടിയും കൂടി അവർ പ്ലാൻ ചെയ്തു വെച്ചിട്ടുണ്ട്.."

സ്റ്റെല്ലയുടെ മമ്മി പതിവുപോലെ കുടുംബത്തിലെ അറിഞ്ഞ കാര്യങ്ങള് എല്ലാം ചർച്ചയ്ക്ക് വച്ചു

" റിസോർട്ടിൽ എന്ത് പരിപാടിയാണ്..??"

" അതി കല്യാണം കഴിക്കാൻ പോകുന്ന പെണ്ണുങ്ങൾക്ക് കസിൻസും ഫ്രണ്ട്സും കൂടി ഒരു പാർട്ടി കൊടുക്കില്ലേ...??"

" ആ ബാച്ചിലറേറ്റ് പാർട്ടി..."

സ്റ്റെല്ലയുടെ മുഖത്തും ചെറിയ അത്ഭുതം കൂറി നിന്നിരുന്നു,

" അങ്ങനെ എന്തോ വലിയ പ്രോഗ്രാം ആണ്... വലിയൊരു റിസോർട്ട് ഓക്കേ ബുക്ക് ചെയ്തു വച്ചിരിക്കുവാ, പിന്നെ നമ്മളെയൊക്കെ ക്ഷണിച്ചിട്ടുണ്ട്...."

" ആം നോക്കാം സമയമുണ്ടല്ലോ.."

അവർ

💬 Comments

View all comments