0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 256.1K

സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സ്റ്റെല്ലയുടെ ഫോണിൽ zoom കോൾ വരാൻ തുടങ്ങിയത്,

ഫോൺ എടുത്തു നോക്കിയതും ആൽബി വീഡിയോ കോൾ ചെയ്യുന്നുണ്ട്,

കോൾ അറ്റൻഡ് ചെയ്തു അവൾ മമ്മിയുടെ നേരെ തിരിച്ചു,

" ഹലോ മമ്മി...."

ഒരു പുഞ്ചിരിയുടെ ആൽബി എല്ലാവരെയും കൈവീശി കാണിച്ചു കാണിച്ചു,

ചെറിയ ഒരു അഭിമുഖത്തിന് ശേഷം സ്റ്റെല്ല ഫോണും കൊണ്ട് പുറത്തേക്ക് ഇറങ്ങിപ്പോയി..

പിറ്റേദിവസം അവർ നേരത്തെ പറഞ്ഞതുപോലെ കല്യാണ വീട്ടിലേക്ക് പോകാൻ തുടങ്ങുകയായിരുന്നു,

എല്ലാവരും അത്യാവശ്യം ഒരുക്കങ്ങൾ പൂർത്തിയാക്കി, കല്യാണ വീട്ടിലേക്ക് കാറിൽ യാത്ര തിരിച്ചു

സ്റ്റെല്ല ചെന്ന് കയറിയതും അവരെല്ലാവരും വളരെ സന്തോഷത്തോടെ തന്നെയാണ് സ്വീകരിച്ചത്,

കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കും ഉള്ള ഓരോ നിമിഷങ്ങളും അവൾ ആസ്വദിക്കുകയായിരുന്നു....

ജീവിതത്തിൽ നിന്നും കുറച്ചുകാലം മാറി നിന്ന ആ നിമിഷങ്ങൾക്ക് വല്ലാത്ത സൗന്ദര്യമായിരുന്നു....!!

മധുരം വെപ്പ് ആഘോഷങ്ങൾ നടക്കുന്ന സമയം അടുത്ത കസിൻസിനൊപ്പം ഓരോ വിശേഷവും പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് സ്റ്റെല്ലയുടെ ഫോണിൽ തുടർച്ചയായി മെസ്സേജ് വരുന്ന ശബ്ദം അവൾ ശ്രദ്ധിച്ചത്....

കല്യാണ തിരക്കിനിടയിൽ ഫോൺ തുറന്നു നോക്കാൻ അവൾ കൂട്ടാക്കിയില്ല... ആഘോഷങ്ങൾ പതിയെ കൂടുതൽ മോടിപിടിച്ചുകൊണ്ടിരുന്നു,

" മമ്മി ഇവനെ ഒന്ന് പിടിക്കാമോ എനിക്കൊന്നു ബാത്റൂമിൽ പോണം..."

ഒരു മൂത്രശങ്ക തോന്നിയപ്പോൾ അവൾ ബാത്റൂം ലക്ഷ്യമാക്കി നടന്നു,

വീടിനകത്തെ ബാത്റൂമിൽ കയറിയിരുന്നപ്പോൾ ഫോണിൽ വന്ന നോട്ടിഫിക്കേഷൻ എന്താണെന്ന് അറിയാൻ സ്റ്റെല്ല പതിയെ ഇൻസ്റ്റഗ്രാം തുറന്നു..

ഒരു നിമിഷം അവളുടെ കാലിൽ നിന്ന് ഒരു തരിപ്പ് കയറി, ഒരു നിമിഷം സ്റ്റെല്ലക്ക് തൻ്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല....

"എൻ്റെ ദൈവമേ...."

അടിവയറ്റിൽ വല്ലാത്ത ഒരു തരം വികാരവും അതിനൊപ്പം

💬 Comments

View all comments