Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]
മനസ്സും ശരീരവും എല്ലാം കൂടി ആകെ കോരിത്തരിക്കുന്നത് പോലെ...
ചിക്കാഗോ, അമേരിക്ക 9 PM
സ്റ്റെല്ലയും മക്കളും പോയതിനുശേഷം പിന്നെ ഇപ്പോഴാണ് ആൽബി സ്വന്തം വീട്ടിലേക്ക് തിരിച്ചുവരുന്നത്,
മിനിങ്ങാന്ന് ഒരു ദിവസം ലിസി ആൻ്റിയുടെ വീട്ടിൽ നിൽക്കാൻ പോയതിന് ഇന്നലെയും കൂടി അവർ പിടിച്ചുനിർത്തി,
ഇപ്പൊൾ സ്വന്തം വീട്ടിൽ വന്ന് കയറിയതും വീടാകെ ശൂന്യത പോലെ, എന്തോ മനസ്സിന് ആകെ ഒരു വിങ്ങൽ...
വാക്യം ക്ലീനർ എടുത്തു കൊണ്ടുവന്ന് പൊടിയെല്ലാം ഒന്ന് തൂത്തെടുക്കാനുള്ള പ്ലാനിങ്ങിൽ ആയിരുന്നു ആൽബി,
ഫുഡ് ആൾറെഡി ഓർഡർ ചെയ്തു കഴിഞ്ഞു, ആൽബിന്റെ ക്ലീനിങ് കഴിഞ്ഞപ്പോഴേക്കും ഓർഡർ ചെയ്ത ഫുഡ് എത്തിയിരുന്നു...
ഒന്ന് കുളിച്ച് ഫ്രഷായി ഫോണെടുത്ത് നോക്കിയപ്പോഴാണ് വാട്സാപ്പിൽ സ്റ്റെല്ലയുടെ മെസ്സേജ് വന്നു കിടക്കുന്നു,
ഫ്രീ ആകുമ്പോൾ തന്നെ വിളിക്കണം എന്നുള്ള കർശന നിർദേശം, കാര്യങ്ങൾ ചെറുതായി ചൂടു പിടിച്ച് തുടങ്ങി എന്ന് ആൽബിന് മനസ്സിലായി,
അവൻ ഒന്ന് ദീർഘ ശ്വാസം വലിച്ചു വിട്ട ശേഷം സ്റ്റെല്ലയെ തിരികെ വീഡിയോ കോൾ ചെയ്തു,
ഫോൺ റിങ് ചെയ്യുമ്പോൾ അവൻ്റെ നെഞ്ചിടിപ്പ് ചെറുതായി കൂടിക്കൊണ്ടിരുന്നു,
" ഹലോ ആൽബി..."
അപ്പുറത്ത് സ്റ്റെല്ലയുടെ മുഖം തെളിഞ്ഞതും ആൽബിൻ്റെ നെഞ്ചിടിപ്പ് പൂർണമായി തുടങ്ങിയിരുന്നു,
" ആ പെണ്ണേ ഇന്നലെ കല്യാണമൊക്കെ കൂടി എപ്പോഴാ എത്തിയത്..??"
" അതൊക്കെ വൈകുന്നേരം തന്നെ തിരിച്ചു വന്നു, ആൽബി ഇപ്പോഴാണോ വീട്ടിലേക്ക് എത്തുന്നത്..??"
"അതേടി രണ്ടു ദിവസം അവിടെ ത്തന്നെയായിരുന്നു..."
ആൽബിൻ മറുപടി പറയുമ്പോഴും സ്റ്റെല്ലയുടെ കണ്ണുകളിലേക്ക് നോക്കുന്നില്ലായിരുന്നു,
അവൻ തന്റെ നോട്ടം ദിശ തെറ്റിച്ചു കൊണ്ടിരുന്നു,
" ആൽബി എന്താ
💬 Comments
View all comments