Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]
മുഖത്ത് നോക്കി സംസാരിക്കാത്തത്...??"
" ഞാനോ നോക്കുന്നുണ്ടല്ലോ...."
ചെറിയൊരു കള്ള ലക്ഷണത്തോടെയുള്ള അവൻ്റെ മറുപടിക്ക് അവൾ കണ്ണുരുട്ടി അവനെ തന്നെ നോക്കിയിരുന്നു,
" ആൽബി എയർപോർട്ടിൽ നിന്നും എൻ്റെ ഫോൺ വാങ്ങിയിട്ട് ശരിക്കും എന്താണ് ചെയ്തത്...??"
" അതെന്താ അങ്ങനെ ഒരു ചോദ്യം..??"
അവൻ അവളുടെ ചോദ്യത്തിൽ ചെറിയ അത്ഭുതം അഭിനയിച്ചു,
"ചോദിച്ചതിന് ഉത്തരം പറ, ഞാൻ ഉദ്ദേശിച്ചത് എന്താണെന്ന് ഇതിനോടകം മനസ്സിലായി കാണുമല്ലോ...??"
"ഇല്ലാ മനസിലായില്ല , എന്താ സംഭവം..??"
ആൽബി എവിടെയും തൊടാതെ ഒഴിഞ്ഞു മാറ്റിക്കൊണ്ടിരുന്നു,
" ആൽബി എന്താ നിൻ്റെ ഉദ്ദേശം...??"
അത് ചോദിക്കുമ്പോൾ സ്റ്റെല്ലയുടെ മുഖഭാവം എന്താണെന്ന് ആൽബിക്ക് വായിച്ചെടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല,
" എന്തു ഉദ്ദേശം...??"
" എൻ്റെ ഫോണിൽ ശിവയുടെ അക്കൗണ്ട് അൺ ബ്ലോക്ക് ചെയ്തതിന്റെ ഉദ്ദേശം എന്തായിരുന്നു..?? എൻ്റെ ഊഹം ശരിയാണെങ്കിൽ എൻ്റെ ഫോണിൽ നിന്നും ആദ്യത്തെ മെസേജും പോയിട്ടുണ്ട്, എന്താ ഇതിൻ്റെയൊക്കെ അർത്ഥം...??"
" എന്ത് അർത്ഥം...??"
" ദേ ആൽബി ചുമ്മാ പൊട്ടൻ കളിക്കാൻ നിൽക്കരുത്...."
സ്റ്റെല്ലക്ക് ദേഷ്യം പിടിച്ചു തുടങ്ങിയിരുന്നു,
"എന്താ പെണ്ണെ ശിവ നിനക്ക് മെസ്സേജ് അയച്ചോ...??"
" ആം ഇന്നലെ രാത്രി എനിക്ക് മെസ്സേജ് വന്നു..."
" എന്നിട്ട്..??"
" എന്നിട്ടെന്താ ആദ്യം കണ്ടപ്പോൾ ഞാൻ ആകെ ഷോക്ക് ആയി പോയി, എനിക്ക് വല്ലാത്ത സർപ്രൈസ് ആരുന്നു....
ഇവിടെ എത്തുമ്പോൾ അതും രണ്ടാമത്തെ ദിവസം തന്നെ ശിവയുടെ ഭാഗത്തുനിന്നും ഒരു കോൺടാക്ട് ഞാൻ പ്രതീക്ഷിച്ചില്ല, പക്ഷേ ആൽബി അറിയാതെ ഇതൊന്നും സംഭവിക്കില്ല, ഇനി പറ എൻ്റെ ഫോണിൽ ആൽബി എന്താ ചെയ്തത്..??
💬 Comments
View all comments