0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 258.3K

എന്നതാ ആൽബിയുടെ ഉദ്ദേശം...?? "

സ്റ്റെല്ലയുടെ ദേഷ്യത്തോടെ ഉള്ള ചോദ്യത്തിന് ആൽബിൻ ഉത്തരം ഒന്നും പറഞ്ഞില്ല,

പക്ഷേ അവൻ്റെ മുഖത്തെ ചിരിയും കണ്ണുകളിലെ കള്ള ലക്ഷണവും വച്ചു തന്നെ കാര്യങ്ങൾ ഏകദേശം , സ്റ്റെല്ലക്ക് മനസ്സിലാക്കാൻ പറ്റുന്നത് ഉണ്ടായിരുന്നുള്ളൂ.....

" പെണ്ണേ നിനക്ക് അവനെ ഒന്ന് കാണണമെന്ന് തോന്നിയിട്ടില്ലേ..?? "

" ആൽബി ശരിക്കും സീരിയസ് ആയിട്ടാണോ ഇതൊക്കെ പറയുന്നത്..??"

" ഞാൻ ചോദിച്ചതിന് ഉത്തരം പറ, നിനക്ക് അവനെ കാണണമെന്ന് തോന്നിയിട്ടില്ലേ..??"

"ആൽബി ഡാ... ഇതിൻ്റെ ഓക്കേ റിസൾട്ട് ചെറുതായിരിക്കില്ല..."

"പെണ്ണേ, നീ എൻ്റെ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറുന്നു, സത്യം പറ നിനക്ക് ശിവയെ കാണണമെന്ന് തോന്നിയിട്ടില്ലേ..??

ഇത്തവണ ആൽബിന്റെ ചോദ്യത്തിന് അവളുടെ മുഖം പതിയെ താഴ്ന്നു, പെണ്ണിൻ്റെ കണ്ണുകളിൽ നാണവും മുഖത്ത് വശ്യമായ പുഞ്ചിരിയും...!!

" എന്താ സ്റ്റെല്ലാ മുഖത്തുനോക്കി സംസാരിക്കാത്തത്...?? പഴയ കാമുകന്റെ കാര്യം പറഞ്ഞപ്പോൾ പെണ്ണിന് നാണം വന്നോ...??"

ഫുഡ് കഴിക്കുന്നതിനിടയിൽ ആൽബി കണ്ണ് ഇറുക്കി അവളെ തന്നെ നോക്കി,

" ദേ ആൽബി ഞാൻ വല്ലതും പറയും കേട്ടോ...."

കുറച്ചു ദേഷ്യം കലർത്തി കൊഞ്ചി കൊണ്ട് ആണ് സ്റ്റെല്ല സംസാരിച്ചത്

" ആം പറ കേൾക്കാനല്ലേ ഞാൻ ഇവിടെ ഇരിക്കുന്നത്.."

" എന്താ പൊന്നുമോന്റെ ഉദ്ദേശം..??"

" ഒന്നുമില്ല, നിനക്ക് ശിവയെ കാണണമെങ്കിൽ ഒന്ന് കണ്ട് സംസാരിച്ചോട്ടെ എന്ന് കരുതി, വേണ്ടെങ്കിൽ വേണ്ടാ..."

Part 4 ❤️

" സംസാരം മാത്രമേ ഉദ്ദേശമുള്ളൂ..??"

" തൽക്കാലം ഇപ്പോൾ അത്ര മാത്രമേ ഉദ്ദേശമുള്ളൂ..."

പെണ്ണ് ചെറുതായി ചൂട് പിടിച്ചു തുടങ്ങി

💬 Comments

View all comments