0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 266.3K

എടുത്ത് ഇൻസ്റ്റഗ്രാം ചെക്ക് ചെയ്തതും, ശിവ മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു

"പുറത്തേക്ക് വാ ഞാൻ പാർക്കിങ്ങിൽ ഉണ്ട്.."

" ശിവ അകത്തിരുന്ന് സംസാരിച്ചാൽ മതി.."

" അകത്തിരുന്ന് സംസാരിക്കാം , ഞാൻ നിന്നെ കാണുന്നുണ്ട്... ഇപ്പോൾ ജസ്റ്റ് ഒന്ന് പുറത്തേക്ക് വരാമോ..??"

" ആം വരാം.."

ഒന്ന് തിരിഞ്ഞു ഒന്ന് നോക്കിയ ശേഷം , സ്റ്റെല്ല പതിയെ പുറത്തേക്ക് നടന്നു,

ഇമേജ് ❤️

കുറച്ചപ്പുറത്ത് നിർത്തിയിട്ടിരിക്കുന്ന ശിവയുടെ ഫോർഡ് എൻഡവർ അവൾ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു,

അതിനടുത്തേക്ക് സാരിയുടെ മുന്താണി കൂട്ടിപ്പിടിച്ച് അവൾ നടന്നടുത്തു, കറുപ്പ് കളർ ഫുൾ സാരിയിൽ അതീവ സുന്ദരിയായിരുന്നു സ്റ്റെല്ല,

ചെറിയ നെറ്റ് സാരിയുടെ ഉള്ളിൽ കൂടി അവളുടെ വയറിൻ്റെ ഭംഗിയും ആകാര വടിവും വ്യക്തമായി കാണാമായിരുന്നു,

അമേരിക്കയിൽ നിന്ന് തന്നെ ഇട്ട് ശീലിച്ച സ്ലീവ് ലെസ് ബ്ലൗസ് ആയിരുന്നു ഇവിടെയും,

സ്റ്റെല്ലയെ അടുത്ത് കണ്ടതും ശിവ കൺ മിഴിച്ച് അവളെ തന്നെ നോക്കി നിന്നു,

' എത്ര സുന്ദരിയാണ് പെണ്ണ് ഇപ്പോഴും...'

പാസഞ്ചർ സീറ്റിന്റെ അടുത്ത് എത്തിയപ്പോഴേക്കും ശിവ ഡോർ തുറന്നു കൊടുത്തു,

" ശിവാ ഞാൻ കയറില്ല.."

" അതെന്താ..??

" ഞാൻ പറഞ്ഞില്ലേ ഹോട്ടലിന്റെ അകത്തിരുന്ന് സംസാരിച്ചാൽ മതി..."

" പെണ്ണേ നീ തന്നെ ആലോചിച്ചു നോക്ക് ഇത് നിൻ്റെ ടൗണാണ്, എനിക്ക് ഒരു കുഴപ്പവുമില്ല പക്ഷേ എൻ്റെ കൂടെ നീ ഇങ്ങനെ തനിയെ ഇരുന്ന് സംസാരിക്കുന്നത് നിന്നെ അടുത്തറിയുന്ന ആരെങ്കിലുമോ കുടുംബക്കാരോ കണ്ടിട്ടുണ്ടെങ്കിൽ എത്ര പേരോട് നീ മറുപടി പറയേണ്ടിവരും...???"

ശിവ പറഞ്ഞു നിർത്തിയതും സ്റ്റെല്ലാ ഒരു നിമിഷം

💬 Comments

View all comments