Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]
ആലോചിച്ചു നിന്നു,
" ഇതാകുമ്പോൾ കാർ നഗരത്തിൽ കൂടി ഓടിക്കൊണ്ടിരിക്കും എവിടെയും നിർത്താൻ പോകുന്നില്ല, ആരും കാണുന്നില്ല.. നിനക്ക് പോകണമെന്ന് തോന്നുമ്പോൾ തിരിച്ചു നിന്നെ ഇവിടെ തന്നെ ആക്കി തരും, നീ തന്നെ ആലോചിച്ചു നോക്ക് ഏതാണ് കുറച്ചുകൂടി നല്ലത്..."
സ്റ്റെല്ല ഒന്നുകൂടി ആലോചിച്ചശേഷം പതിയെ കാറിന്റെ ഡോർ തുറന്ന് പാസഞ്ചർ സീറ്റിലേക്ക് കയറിയിരുന്നു,
ഡോറടച്ചതും ഒരു നിമിഷം അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി....!!
"സീറ്റ് ബെൽറ്റ് ഇട്ടോളൂ..."
ശിവ വാഹനം മുന്നോട്ടെടുത്തു, കോട്ടയം നഗരത്തിൻ്റെ മധ്യഭാഗത്ത് കൂടി പതിയെ ഓടിക്കൊണ്ടിരുന്നു,
" രണ്ടാമതൊരു കുഞ്ഞു കൂടിയായല്ലോ...??" അവൻ്റെ സ്വരത്തിൽ ചെറിയ നിരാശ അവൾക്ക് മനസ്സിലാക്കാൻ പറ്റിയിരുന്നു,
" ആം നീ അവനെ കാണണം ഒരു സുന്ദരനാണ് ആൽബിയെ പോലെ തന്നെ..."
സ്റ്റെല്ല ഒരു നിമിഷം തന്നെ കുഞ്ഞിനെ പറ്റി വാചാലയായി,
" ആഗ്രഹിച്ചതെല്ലാം കിട്ടുന്നവർക്ക് ജീവിതം എപ്പോഴും ഒരു സ്വർഗ്ഗം തന്നെയാണ്..."
ശിവ നൽകിയ കമൻ്റിന്, സ്റ്റെല്ല മറുപടിയൊന്നും നൽകിയില്ല
കോട്ടയം നഗരിയിൽ നിന്നും കുറച്ച് അപ്പുറം മാറി ഒരു ചെറിയ ഉൾപ്രദേശത്തേക്ക് വാഹനം ഓടിക്കൊണ്ടിരുന്നു,
" എങ്ങോട്ടാ ശിവ പോകുന്നത്..??"
" ഇവിടെ എൻ്റെ സുഹൃത്തിൻ്റെ ഒരു പഴയ സ്ഥലമുണ്ട്, കാർ അവിടെയിടാം..."
" ഇവിടെത്തന്നെ നിന്നാൽ പോരെ..??.."
" ടെൻഷൻ ആവല്ലേ പെണ്ണേ, അധികം ഉള്ളിലേക്ക് പോകുന്നില്ല, ആളും ബഹളവും ഉള്ളടത്ത് തന്നെയാണ്, പിന്നെ നിൻ്റെ സമ്മതമില്ലാതെ ഞാൻ നിന്നെ തൊടില്ല പോരെ..??"
അവൻ്റെ വാക്കുകൾ അവൾക്ക് കുറച്ച് ആശ്വാസമായിരുന്നു,
ഏകദേശം ഒന്നര കിലോമീറ്റർ കൂടി മുന്നോട്ട് ഓടി ഒരു പഴയ വീടിൻ്റെ
💬 Comments
View all comments