Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]
മുറ്റത്തേക്ക് ശിവ വാഹനം കയറ്റി,
തൊട്ടടുത്ത് വീടുകൾ ഒക്കെ ഉണ്ടെന്ന് അവൻ പറഞ്ഞിരുന്നെങ്കിലും അവർ നിൽക്കുന്ന പരിസരത്ത് വേറെയാരും ഉണ്ടെന്ന് അവൾക്ക് തോന്നിയില്ല..
വാഹനം നിർത്തിയിട്ട് രണ്ടുപേരും പരസ്പരം ഒന്നും മിണ്ടാൻ ആവാതെ കുറച്ച് സമയം മൗനം പാലിച്ചിരുന്നു
" നീ നാട്ടിൽ വന്നത് മുതൽ ഈ നിമിഷത്തിനായി ഞാൻ കൊതിച്ചിരിക്കുകയായിരുന്നു, നിന്നെ ഒന്ന് കാണാൻ ഞാൻ അത്രയ്ക്ക് ആഗ്രഹിച്ചു.."
" ഞാനതിന് ഒരുപാട് നാൾ ഒന്നും ഇവിടെ ഉണ്ടാവില്ല.."
" എനിക്കറിയാം കഴിഞ്ഞ മൂന്ന് വർഷം നീ വരുന്നതിനായി കാത്തിരുന്നതുപോലെ ഇനിയും ഞാൻ കാത്തിരുന്നോളാം..." ശിവയുടെ മറുപടി സ്റ്റെല്ല ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, അത് അവളുടെ നെഞ്ചിൽ എന്തോ തറഞ്ഞു കയറിയത് പോലെയായി,
"ശിവാ, നീ എന്താ ഈ പറയുന്നത് ഈ മൂന്നുവർഷവും ഞാൻ നാട്ടിലേക്ക് വരുന്ന നിമിഷത്തിനായി നീ കാത്തു നിൽക്കുകയായിരുന്നു എന്നോ...??"
" അതേ പെണ്ണേ പക്ഷേ ഞാനായിട്ട് ഒരിക്കലും നിന്നെ ശല്യപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ല.. ദൂരെ എവിടെ നിന്നെങ്കിലും നിന്നെ ഒന്ന് കണ്ടിട്ട് പോകണമെന്നാണ് ഉണ്ടായിരുന്നുള്ളൂ..." ശിവയുടെ സംസാരത്തിൽ നിന്നും അവൻ ചെറുതായി ഇമോഷണൽ ആകുന്നത് അവൾക്ക് തിരിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നു,
" ഒരുപക്ഷേ ഞാൻ നിനക്ക് മെസ്സേജ് അയച്ചില്ലായിരുന്നെങ്കിലോ...??"
" ആ കാത്തുനിൽപ്പ് ഇനിയും നീളുമായിരുന്നു.."
"ശിവാ ഈ കാലയളവിൽ ഒന്നും നിൻ്റെ ജീവിതത്തിൽ മറ്റൊരു പെണ്ണ് വന്നില്ലേ..??"
" വരാൻ പലരും ശ്രമിച്ചിരുന്നു..."
അവൻ ചെറുതായി പുഞ്ചിരിച്ചു കൊണ്ടാണ് സംസാരിക്കുന്നത്,
" അവരുടെ ശ്രമം വിജയിക്കാത്തതിന് കാരണം..??"
" അവരാരും സ്റ്റെല്ല ആയിരുന്നില്ല..."
ശിവ വളരെ സിമ്പിൾ ആയിട്ടാണ് പറഞ്ഞതെങ്കിലും സ്റ്റെല്ലയുടെ മനസ്സിൽ
💬 Comments
View all comments