Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]
ഒരു വലിയ പ്രത്യാഘാതം സൃഷ്ടിക്കാൻ അതിന് സാധിച്ചിരുന്നു,
"ശിവ നീ..... എൻ്റെ ദൈവമേ, കാര്യങ്ങൾ കൂടുതൽ കോംപ്ലിക്കേറ്റ് ആവുകയാണല്ലോ..."
അവൾ ഒരു നിമിഷം പുറത്തേക്ക് മാത്രം നോക്കിയിരുന്നു,
" സ്റ്റെല്ല ഞാൻ നിന്നോട് ഒരു പ്രാവശ്യം ചോദിച്ചിരുന്നു , വീണ്ടും ചോദിക്കുകയാണ് ഈ കാലയളവിൽ ഒരിക്കൽ പോലും നീ എന്നെ മിസ്സ് ചെയ്തില്ലേ..??"
അവൻ്റെ ചോദ്യത്തിന് വീണ്ടും മൗനം മാത്രമായിരുന്നു മറുപടി, ഇടത് വശത്തെ ഗ്ലാസിൽ കൂടി, സ്റ്റെല്ലാ പുറത്തേക്ക് തന്നെ നോക്കിയിരുന്നു,
"സ്റ്റെല്ലാ പെണ്ണേ, എന്റെ മുഖത്ത് നോക്കി പറ നീ എന്നെ ഒരിക്കൽ പോലും മിസ്സ് ചെയ്തില്ലേ..??"
ശിവാ തൻറെ ഇടതു കൈ പതിയെ നീക്കി അവളുടെ വലതു കൈയിലേക്ക് ചേർത്തു പിടിക്കാൻ നോക്കിയതും അവൾ പെട്ടെന്ന് കൈ പുറകോട്ട് വലിച്ചു,
ഒരു നിമിഷം അവർക്കിടയിൽ കനത്ത മൂകത തളം കെട്ടി നിന്നു.....!!
" നിനക്കെല്ലാം പെട്ടെന്ന് തന്നെ മറക്കാൻ പറ്റിയല്ലേ..?? നിൻ്റെ മനസ്സിൽ എന്നെക്കുറിച്ച് എന്തെങ്കിലും ഓർമ്മകൾ ബാക്കിയുണ്ടാവുമെന്നും ഒരു തരി ഇഷ്ടമെങ്കിലും ഉണ്ടാകുമെന്നും ഒരുപാട് പ്രതീക്ഷിച്ചു വന്നാ ഞാൻ........."
" നിന്നെപ്പറ്റി ഒരിക്കൽ പോലും ഓർത്തില്ലായിരുന്നെങ്കിൽ ഇപ്പോൾ ഞാൻ നിന്റെ കൂടെ ഇവിടെ ഇരിക്കുമായിരുന്നോടാ..???"
സ്റ്റെല്ല അവന്റെ നേരെ മുഖം തിരിച്ചതും രണ്ട് കണ്ണുകളും നിറഞ്ഞിരുന്നു,
" ആദ്യമൊക്കെ യുഎസിൽ പോയപ്പോൾ ഒരുപാട് സന്തോഷമായിരുന്നു.. പക്ഷേ എപ്പോഴോ ഒരു നിമിഷം നിന്നെപ്പറ്റി ചിന്തിക്കുമ്പോൾ എനിക്ക് പറ്റുന്നില്ല ശിവ... പക്ഷേ ഞാൻ അതൊരിക്കലും പുറത്തു കാണിക്കാനോ, എൻ്റെ ആൽബിയെ സങ്കടപ്പെടുത്താനോ തുനിഞ്ഞില്ല...
കാരണം എനിക്ക് അവനെ അത്രയ്ക്ക് ഇഷ്ടമാണ് പക്ഷേ അതേസമയം നിന്നെ
💬 Comments
View all comments