Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]
പക്ഷേ തനിക്ക് മെസ്സേജ് ഒന്നും വന്നു കിടക്കുന്നില്ല,
' അവൻ ഇപ്പോൾ ബാംഗ്ലൂരിലേക്ക് തിരിച്ചു പോയിട്ടുണ്ടാകുമോ ഒന്ന് ടെക്സ്റ്റ് ചെയ്തു നോക്കിയാലോ..'
അവനായിട്ട് എന്തെങ്കിലുമൊന്ന് മെസ്സേജ് അയച്ചിരുന്നെങ്കിൽ എന്നവൾ ഒരു നിമിഷം ആശിച്ചുപോയി,
കുറച്ച് സമയം കൂടി ഫോണിൽ നോക്കിയ ശേഷം സ്റ്റെല്ല കുട്ടികൾക്ക് അരികിലായി ഉറങ്ങാനായി കിടന്നു
പിറ്റേന്നുള്ള രണ്ട് ദിവസങ്ങളും വലിയ കുഴപ്പമില്ലാതെ തന്നെ കടന്നുപോയി,
സ്റ്റെല്ല ഒഴിവു സമയങ്ങളിൽ തങ്ങളുടെ ബന്ധുവീടുകൾ സന്ദർശിച്ചുകൊണ്ടിരുന്നു
Part 5 ❤️
കല്യാണ വീട്ടിൽ ചെന്നപ്പോൾ റിസോർട്ടിൽ സ്റ്റെല്ലയും കുട്ടികളും ചെല്ലണമെന്ന് അവർ നിർബന്ധം പിടിച്ചു,
സൺഡേ വൈകുന്നേരം ആണ് പാർട്ടി പ്ലാൻ ചെയ്തിരിക്കുന്നത്, ആൽബിയോട് നേരത്തെ സംസാരിച്ച വിഷയം ആയതിനാൽ ഉറപ്പായും വരാമെന്ന് സന്തോഷത്തോടെ അവൾ ഏൽക്കുകയും ചെയ്തു..
എല്ലാ വീട്ടിലും ആഞ്ചലോക്കും അന്ന മോൾക്കും നല്ല സ്വീകരണം തന്നെയാണ്,
ബന്ധു വീടുകളിൽ ചെല്ലുമ്പോൾ ഉള്ള ചായ കുടിയും വർത്തമാനം പറച്ചിലുമായി സ്റ്റെല്ല തൻ്റെ അവധി ദിവസങ്ങൾ ശരിക്കും ആഘോഷിക്കുകയായിരുന്നു,
രണ്ട് ദിവസം കൂടി കഴിഞ്ഞു പോയതും , അവർ കാത്തിരുന്ന സൺഡേ എത്തിയിരുന്നു,
രാവിലത്തെ കുർബാനയും കഴിഞ്ഞു, നാട്ടിലെ കുറച്ചു സുഹൃത്തുക്കളോട് വിശേഷവും അന്വേഷിച്ച ശേഷം സ്റ്റെല്ല വീട്ടിലേക്ക് പോന്നു..
വൈകുന്നേരം ആണ് റിസോർട്ടിൽ പോവാൻ പ്ലാൻ ചെയ്തിരിക്കുന്നത്, എല്ലാവരും കല്യാണ വീട്ടിൽ ചെന്ന ശേഷം അവിടെ നിന്നും ഒരുമിച്ചു പോകാനാണ് പ്ലാൻ,
വൈകുന്നേരം 6 ആയപ്പോൾ തന്നെ സ്റ്റെല്ലക്ക് തുടർച്ചയായി വിളി വന്നു തുടങ്ങി, രാത്രിയിലേക്കുള്ള വസ്ത്രങ്ങളും മക്കൾക്ക് വേണ്ട കാര്യങ്ങളും എല്ലാം സെറ്റ് ചെയ്തതിനു ശേഷം അവൾ ആൽബിക്ക് മെസ്സേജ് അയച്ചിട്ടു,
💬 Comments
View all comments