0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 273.8K

കല്യാണ വീട്ടിൽ നിന്ന് സംഘം ഒരുമിച്ച് 3 കാറുകളിലായി പുറപ്പെട്ടു ,

റിസോർട്ടിൽ പോവുമെന്ന് നേരത്തെ പറഞ്ഞിരിക്കുന്നതിനാൽ ആൽബിക്ക് എന്തായാലും കാര്യങ്ങൾ മനസ്സിലാകും...

കോട്ടയത്തിന്റെ മലനിര പ്രദേശങ്ങളിലേക്ക് കയറിയുള്ള ഒരു റിസോർട്ടിലേക്ക് ആണ് പോകുന്നത്, വാഹന വ്യൂഹം മലനിര ലക്ഷ്യമാക്കി ഓടി കൊണ്ടിരുന്നു....

അതേ സമയം ഇരുട്ടിൻ്റെ മറവിൽ കുറച്ച് അകലം പാലിച്ചു കൊണ്ട് ഒരു കർണാടക രജിസ്ട്രേഷൻ വണ്ടിയും അവർക്ക് പുറകിൽ ആയി ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു...

ഒറ്റനോട്ടത്തിൽ തന്നെ ലക്ഷ്വറി എടുത്തു കാണിക്കുന്ന ഒരു വമ്പൻ റിസോർട്ട്,

അതിന്റെ ഒരു വശം പൂർണ്ണമായും വനം പോലെയാണ് കിടക്കുന്നത്,

സ്റ്റെല്ലയുടെ ഫാമിലി മുഴുവനായി റിസോർട്ട് ഗേറ്റ് കടന്നതും , പുറകിലെ കാർ ഒതുക്കിയ ശേഷം ഒരാൾ പുറത്തേക്ക് ഇറങ്ങി , ചുറ്റുപാടും ഒന്ന് നോക്കിയ ശേഷം വായിലേക്ക് ഒരു സിഗരറ്റ് വച്ച് കത്തിച്ചു...

സ്റ്റെല്ലയുടെ ഫാമിലി പറഞ്ഞ സമയത്തിനുള്ളിൽ തന്നെ റിസോർട്ടിൽ ചെക്കിൻ ചെയ്തിരുന്നു,

അത്യാവശ്യം നല്ല ബെഡ്റൂം അതിനൊപ്പം തന്നെ രണ്ട് സ്വിമ്മിങ് പൂൾ, മുറ്റം നിറയെ പൂക്കളും അടുത്തായി ചിൽഡ്രൻസ് പാർക്കും, എല്ലാം കൊണ്ടും ആഡംബരം എടുത്ത് കാണിക്കുന്നു,

റിസോർട്ടിന്റെ മുഴുവൻ ഭാഗവും ക്യാമറാ നിരീക്ഷണത്തിലാണ്, കാടിനോട് ചേർന്ന് കിടക്കുന്ന പുറകു വശത്തായി കുറച്ച് പൈൻ മരങ്ങൾ വെച്ചുപിടിപ്പിച്ചിരിക്കുന്നു,

ചുറ്റുപാടും ഒന്ന് ആസ്വദിച്ച ശേഷം സ്റ്റെല്ല തങ്ങൾക്കായി തന്നിരിക്കുന്ന റൂമിലേക്ക് നടന്നു,

ചാച്ചനും മമ്മിയും താനും രണ്ടു മക്കൾക്കും കൂടി ഒരു റൂമാണ് അവർ തന്നിരിക്കുന്നത്..

ഒരു ഫാമിലിക്ക് ഒരു റൂം ആണ് പറഞ്ഞിരിക്കുന്നത് പക്ഷേ കുഴപ്പമില്ല ചാച്ചൻ ഹാളിൽ കിടന്നോളും..

വൈകുന്നേരം

💬 Comments

View all comments