Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]
ഏഴു മണിയായപ്പോൾ റിസോർട്ടിലെ ഹോൾ മുഴുവൻ പിങ്ക്, ഗോൾഡൻ ബലൂണുകളും പൂക്കളും ചെറിയ ലൈറ്റുകളും കൊണ്ട് അലങ്കരിച്ചിരുന്നു. നടുവിൽ ഒരു വലിയ കേക്ക്,
സ്റ്റെല്ലയുടെ കസിൻ ഒരു മനോഹരമായ ചുവന്ന ഗൗൺ ധരിച്ച് മുറിയിലേക്ക് വന്നതും ചിരിച്ചു കൊണ്ട് എല്ലാവരെയും കെട്ടിപ്പിടിച്ചു.
ആദ്യം കേക്ക് കട്ടിങ് ആയിരുന്നു, കല്യാണ പെണ്ണ് കേക്ക് മുറിച്ചപ്പോൾ കസിൻസ് എല്ലാം കൂടി അവളുടെ മുഖത്ത് കേക്ക് പുരട്ടിയും വൈൻ കുടിപ്പിച്ചു ആഘോഷം ചൂട് പിടിച്ചു....
വൈറ്റ് ബക്കാർടി പൊട്ടിച്ചതും ആവശ്യക്കാർ കൂടുതലായിരുന്നു,
ഏതാനും നിമിഷങ്ങൾക്കുള്ളിൽ എല്ലാവരും കുട്ടികളെപ്പോലെ ചിരിച്ചും കളിച്ചും തുടങ്ങി...
ഉച്ചത്തിൽ പാട്ട് വച്ച ശേഷം മദ്യത്തിൻ്റെ ലഹരിയിൽ പിന്നീട് പാട്ടും ഡാൻസും തുടങ്ങി...
ഒന്നിന് പുറകെ ഒന്നായി ബോട്ടിൽ തുറന്ന് കൊണ്ടിരുന്നു, പഴയ മലയാളം സിനിമാഗാനങ്ങൾ മുതൽ പുതിയ ഹിറ്റ് പാട്ടുകൾ വരെ സ്പീക്കറിൽ മുഴങ്ങി...
ആഘോഷങ്ങൾക്കിടയിൽ മുങ്ങി നിൽക്കുമ്പോഴാണ് സ്റ്റെല്ലയുടെ ഫോൺ തുടർച്ചയായി റിംഗ് ചെയ്യാൻ തുടങ്ങിയത്...
ഫോൺ എടുത്തു നോക്കിയതും
ഒരു പുതിയ നമ്പർ ആണ് കാണിക്കുന്നത്...
തിരക്കിനിടയിൽ അവൾ കോൾ അറ്റൻഡ് ചെയ്ത ചെവിയിൽ വച്ചെങ്കിലും ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല...
കുറച്ച് അപ്പുറത്തേക്ക് മാറിനിന്ന് തിരികെ വിളിച്ചതും ട്രൂ കോളറിലെ പേര് കണ്ടപ്പോൾ അവൾ ചെറുതായി ഒന്ന് ഞെട്ടി...
ഞെട്ടൽ മാറുന്നതിനു മുമ്പ് തന്നെ അപ്പുറത്ത് കോൾ അറ്റൻഡ് ചെയ്തിട്ടുണ്ടായിരുന്നു..
" ഹലോ സ്റ്റെല്ലാ...??"
" ഹലോ ശിവാ..."
അവൾ പതിഞ്ഞ ശബ്ദത്തിൽ അവൻ്റെ പേര് വിളിച്ചു,
അവസാനം കണ്ട ദിവസം ശിവയുടെ കാറിൽ നിന്നും ഇറങ്ങാൻ നേരം, അവൻ ഫോൺ എടുത്ത് നീട്ടിയപ്പോൾ ഒന്നും
💬 Comments
View all comments