Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]
ആലോചിക്കാതെ താൻ പേഴ്സണൽ നമ്പർ കൈമാറിയത് അവൾ ഓർത്തെടുത്തു,
" എന്താ സ്റ്റെല്ലാ ഇത്ര പെട്ടെന്ന് വിളിക്കുമെന്ന് പ്രതീക്ഷിച്ചില്ലേ..??"
" സത്യം പറഞാൽ ഇല്ല ശിവാ, എന്താ ചുമ്മാ വിളിച്ചതാണോ...??"
കുടുംബത്തിനൊപ്പം ആഘോഷിക്കുന്ന ഈ സമയം, അവൻ്റെ ഫോൺ വിളി അവൾക്ക് ഇഷ്ടപ്പെട്ടിരുന്നില്ല..
" ഒന്ന് സംസാരിക്കണം എന്ന് തോന്നി അതു കൊണ്ടാ വിളിച്ചത് ഇപ്പോൾ ഫ്രീയാണോ തിരക്കുണ്ടോ...??"
" തിരക്കൊന്നുമില്ല ശിവാ പറഞ്ഞോ..??"
" അല്ലെങ്കിൽ വേണ്ട നിങ്ങളെല്ലാവരും കൂടി ഒരു ആഘോഷം നടക്കുന്നതല്ലേ ഞാനായിട്ട് ശല്യം ചെയ്യുന്നില്ല, സ്റ്റെല്ലാ ഇത് കഴിയുമ്പോൾ എന്നെ ഒന്ന് തിരിച്ചു വിളിച്ചാൽ മതി.."
" ഞങ്ങൾ ആഘോഷത്തിൽ ആണെന്ന് ശിവയ്ക്ക് എങ്ങനെ അറിയാം..??"
അവളുടെ ചോദ്യത്തിൽ ഒരു ആകാംഷയുടെ ധ്വനി ഉണ്ടായിരുന്നു,
" അതൊക്കെ അറിയാം, സ്റ്റെല്ലാ നാളെ ഞാൻ ബാംഗ്ലൂരിന് തിരിച്ചു പോവുകയാണ്..."
" അപ്പോൾ ഇതുവരെ പോയില്ലായിരുന്നോ"
" ഇല്ല പെണ്ണേ നിന്നെ ഒന്നു കൂടി കണ്ടിട്ട് പോകാം എന്ന് കരുതി..."
ശിവ അത് പറഞ്ഞപ്പോൾ സ്റ്റെല്ലയുടെ നെഞ്ചിടിപ്പ് ചെറുതായി ഉയർന്നു വന്നു,
" ശിവാ ഇപ്പോൾ എവിടെയാണുള്ളത്...??"
ചെറുതായി മുടി ഇഴകൾ പുറകോട്ട് നീക്കി കൊണ്ട് അവൾ സ്വിമ്മിങ് പൂൾ ഉള്ള വശത്തേക്ക് നീങ്ങി,
"സ്റ്റെല്ലാ.... നീ ഇപ്പൊൾ ഉള്ള റിസോർട്ടിന്റെ പരിസരത്തായിട്ട് തന്നെ ഞാൻ ഉണ്ട്..."
അവൾ പ്രതീക്ഷിച്ചത് പോലെ തന്നെ ആ മറുപടി കേട്ടതും അവളുടെ നെഞ്ചിടിപ്പ് ഉച്ചത്തിൽ ആയി...
" ശിവ എന്താ ഇവിടെ...?? ഇവിടെ എൻ്റെ കുടുംബക്കാർ എല്ലാവരും ഉണ്ട്..."
" എനിക്കറിയാം നിന്നെ ഒന്ന് കണ്ടിട്ട് പോകണം
💬 Comments
View all comments