0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 276.9K

എന്നേയുള്ളൂ ഈ പരിപാടി കഴിയുമ്പോൾ ഒന്ന് പുറത്തേക്ക് വരാമോ...??"

വളരെ കാഷ്വൽ ആയിട്ട് ഉള്ള അവൻ്റെ ചോദ്യം കേട്ടതും സ്റ്റെല്ലക്ക് ചെറുതായി ദേഷ്യം വന്നു,

" ശിവ വാട്ട് ആർ യു ഇവൻ സെയിങ്ങ്..??? എന്തൊക്കെയാ ഈ പറയുന്നത് ഇത് ബാംഗ്ലൂർ അല്ല എൻ്റെ പപ്പയും മമ്മിയും, എൻ്റെ കുടുംബകാർ മുഴുവൻ കൂടെയുണ്ട് എന്നെ വെറുതെ റിസ്കിൽ ആക്കരുത്..."

" സ്റ്റെല്ലാ ഇനി അടുത്തൊന്നും നമ്മൾ തമ്മിൽ കാണില്ല, ബാംഗ്ലൂരിൽ പോയാൽ ഉടനെ ഞാൻ ഫിലിപ്പീൻസ് പോവുകയാണ് അതിനു മുന്നേ നിന്നെ ഒന്ന് കാണണം , ട്രസ്റ്റ് മീ അധികസമയം കൂടെ നിൽക്കുകയും വേണ്ട..."

അവന്റെ സംസാരത്തിലെ പിടിവാശി സ്റ്റെല്ലയിൽ ടെൻഷൻ കൂട്ടുകയാണ് ചെയ്തത്,

" ശിവാ എന്താ നീ പറയുന്നത്...?? ഇതിന് ചുറ്റും ക്യാമറകളാണ്, അതുമാത്രമല്ല ഒരാൾ... ഒരാൾ നമ്മളെ ഒരുമിച്ച് കണ്ടാൽ എല്ലാം തകരാൻ...

ശിവ പ്ലീസ് വെറുതെ എനിക്ക് ഇഷ്യുസ് ഉണ്ടാക്കി തരരുത്..."

" നിൻ്റെ റിസോർട്ടിന്റെ പുറകുവശത്തായി കുറച്ച് പൈൻ മരങ്ങൾ ഉണ്ട്, അതിലും കുറച്ച് അപ്പുറത്തായി മാത്രമാണ് ഞാൻ നിൽക്കുക..

പിന്നെ ഡോണ്ട് വറി അവിടേക്ക് ക്യാമറകൾ ഒന്നും തന്നെയില്ല..."

ശിവ വിടാൻ ഒട്ടും ഭാവം ഇല്ലായിരുന്നു

" അതൊക്കെ എങ്ങനെ എത്ര കൃത്യമായി നിനക്കറിയാം, നീ എന്നെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു അല്ലേ..?? "

ടെൻഷനും സങ്കടവും കലർന്ന സ്റ്റെല്ലയുടെ ശബ്ദം ,

" കുറച്ചു വർഷങ്ങൾക്കു മുമ്പ് കോട്ടയത്ത് വന്നപ്പോൾ ഇവിടെയാണ് ഞാൻ സ്റ്റേ ചെയ്തത്, എനിക്ക് സമയം ഇല്ല പെണ്ണെ... ഞാൻ പുറത്ത് കാത്തുനിൽക്കും നീ എനിക്കായി

💬 Comments

View all comments