0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 278.8K

കുറച്ച് സമയം നീക്കി വയ്ക്കണം..."

അതും പറഞ്ഞ് ശിവ കോൾ കട്ട് ചെയ്തു,

" ശിവാ....???? ശിവാ....??? "

അവൾ വിളിച്ചു നോക്കിയെങ്കിലും കാര്യമുണ്ടായില്ല,

ഉടനെ തന്നെ വിറക്കുന്ന കൈകളോടെ തിരിച്ചു വിളിച്ചപ്പോൾ കോൾ കിട്ടുന്നുമില്ല, കുറച്ചു സമയം കൂടി അവിടെ തന്നെ നിന്ന ശേഷം അവൾ ടെൻഷനോട് കൂടി പാർട്ടി ഹാളിലേക്ക് തിരികെ നടന്നു...

രാത്രി പത്തുമണിയോടെ എല്ലാവരും ഭക്ഷണം കഴിച്ച ശേഷം മുറിയിലെ ലൈറ്റുകൾ അല്പം മങ്ങിയ വെളിച്ചത്തിലാക്കി,

ആഘോഷങ്ങളുടെ പര്യവസാനം എന്നോണം എല്ലാവരും വട്ടത്തിലിരുന്ന ശേഷം ഓരോരുത്തരും കല്യാണ പെണ്ണിനെ പറ്റിയുള്ള ഒരു രഹസ്യമോ ഓർമയോ പങ്ക് വയ്ക്കണമെന്ന് തീരുമാനിച്ചു...

ഓരോരുത്തരും ഓർമകൾ പങ്ക് വയ്ക്കുമ്പോൾ കല്യാണ പെണ്ണിൻ്റെ കണ്ണുകളിൽ സന്തോഷത്തിന്റെ കണ്ണുനീർ നിറഞ്ഞു...

ഇത്രയും വർഷമായി കൂടെയുണ്ടായിരുന്ന കൂട്ടുകാരികൾ, അവരുടെ തമാശകൾ, വഴക്കുകൾ, ഒരുമിച്ചുള്ള യാത്രകൾ...

നല്ലൊരു ദിവസം അവൾക്ക് സമ്മാനിച്ച്, തൃപ്തി അടഞ്ഞ മനസ്സോടെ ഏകദേശം

11 മണിയോടെ പാർട്ടി അവസാനിപ്പിച്ച്...

എല്ലാവരും റൂമിലേക്ക് തിരികെ പോയി...

സ്റ്റെല്ല റൂമിലേക്ക് വന്നതും മമ്മിയും പപ്പയും കുട്ടികളെയും കളിപ്പിച്ചു കൊണ്ടിരിക്കുകയാണ്,

ഇവരുടെ കൂട്ടത്തിൽ നിന്നും താൻ എങ്ങനെ ഇറങ്ങാനാണ്...

അവൾ വേഗം തന്നെ ഫോൺ എടുത്ത് ആൽബിയെ വിളിച്ചു,

" കം ഓൺ ആൽബി കോൾ എടുക്കെടാ...."

തുടർച്ചയായി zoom കോൾ ചെയ്തെങ്കിലും അപ്പുറത്ത് റെസ്പോൺസ് ഇല്ലാ...

" പ്ലീസ് ആൽബി...കോൾ എടുക്ക്..."

ആൽബി കോൾ എടുക്കാത്തത് സ്റ്റെല്ലയെ കൂടുതൽ ടെൻഷനിൽ ആക്കി,

വിറക്കുന്ന കൈകളോടെ എന്നാൽ പ്രതീക്ഷയോടെ അവൻ്റെ ഫോണിലേക്ക് അപ്പൊൾ തന്നെ സ്റ്റെല്ല മെസ്സേജ് അയച്ചു,

മെസ്സേജ് കണ്ടാൽ

💬 Comments

View all comments