0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 280.7K

അവൻ സിഗ്നൽ നൽകിയതാണ് എന്നവൾക്ക് മനസ്സിലായി,

കുറച്ചുകൂടി മുന്നോട്ടു നടന്നതും ഒരു പൈൻ മരത്തിൻ്റെ ചുവട്ടിൽ സ്റ്റോൺ ബെഞ്ചിൽ ഇരിക്കുകയായിരുന്നു ശിവാ,

" എന്തിനാ ശിവാ ഇത്ര റിസ്ക് എടുത്ത് ഇങ്ങോട്ട് വന്നത്..??"

സ്റ്റെല്ലയുടെ സ്വരത്തിൽ ടെൻഷനും പേടിയും ഒരേ സമയം നിഴലിച്ചു നിന്നിരുന്നു,

"നിന്നെ ഒന്ന് കാണാൻ..."

" എന്നെ പുറത്തു വച്ചും കാണത്തില്ലേ..? ആരെങ്കിലും കണ്ടിരുന്നെങ്കിൽ എൻ്റെ ജീവിതം തന്നെ തകർന്നു പോകില്ലേ...??"

" ആരും കാണാൻ പോകുന്നില്ല സ്റ്റെല്ലാ.." ശിവയുടെ ആത്മവിശ്വാസവും ധൈര്യവും അവൾക്ക് പുത്തൻ കാഴ്ച്ചയല്ല,

"ശിവാ എല്ലാവരും അകത്തു ഉറങ്ങിക്കിടക്കുകയാണ് കുഞ്ഞ് എഴുന്നേറ്റ് കരഞ്ഞാൽ പോലും, എനിക്ക് ഓടിയെത്താനാവില്ലാ..."

" അയാം സോറി, എനിക്ക് നിന്നെ കാണാതെ തിരിച്ചു പോകുന്നത് ആലോചിക്കാൻ പോലും ആവുന്നിലായിരുന്നു..."

മുഖത്ത് ഒരു കള്ള ചിരിയോടെ അവൻ അവിടെ തന്നെ ഇരിക്കുകയാണ്,

പതിവിൽ നിന്നും വിപരീതമായി ഒരു ജീൻസും വെള്ള ടീഷർട്ട് മാത്രമാണ് ധരിച്ചിരിക്കുന്നത്,

" എല്ലാം ഒപ്പിച്ചു വച്ചിട്ട്..ഇനി സോറി പറഞാൽ മതി, തെമ്മാടി..."

ചെറിയ ചിരിയോടെ, സ്റ്റെല്ലാ പതിയെ അവൻ്റെ അരികിലായി ഇരിപ്പുറപ്പിച്ചു,

" അധികനേരം എനിക്ക് ഇരിക്കാൻ ആവില്ല.." അവൾ തൊട്ട് അടുത്തായി ഇരിപ്പ് ഉറപ്പിച്ചതും, ശിവ അവളുടെ ഇടുപ്പിൽ കൂടി കൈ ചേർത്ത് അരികിലേക്ക് അടുപ്പിച്ചു,

സ്റ്റെല്ലാ എതിർക്കാതെ ശിവക്ക് അരികിലേക്ക് ചേർന്നിരുന്നു...

ആകാശത്ത് ചെറിയ നിലാവെളിച്ചം തെളിഞ്ഞു നിൽക്കുന്നു, ശിവ അവളുടെ മുഖം പതിയെ അവന്റെ നേരെ തിരിച്ചു , ചുണ്ടിലേക്ക് ചുംബിക്കാൻ ആഞ്ഞതും അവൾ പുറകോട്ട് തല മാറ്റി,

അവൻ സംശയത്തിൽ അവളുടെ മുഖത്തേക്ക് നോക്കി,

ഉള്ളിലെ

💬 Comments

View all comments