0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 280.4K

ചൂട് അടിച്ച് ചെറുക്കനും ഉറക്കം പിടിച്ചു കഴിഞ്ഞു, അന്ന മോളും മമ്മിയെ കെട്ടിപ്പിടിച്ച് ഉറക്കത്തിലേക്ക് വീണു കഴിഞ്ഞു...

പുറത്തു നിന്നും പ്രത്യേകിച്ച് ശബ്ദങ്ങളോ ആരുടെയും സംസാരങ്ങളോ കേൾക്കുന്നില്ല...

റിസോർട്ടിൽ ലൈറ്റ് ഏകദേശം അണഞ്ഞു കഴിഞ്ഞു,

തൻ്റെ ചൂടു പറ്റിക്കിടക്കുന്ന കുഞ്ഞിനെ അവൾ പതിയെ നീക്കി കിടത്തി...

" അമ്മ വേഗം പോയി തിരികെ വരാം..." അവൾ കുഞ്ഞിൻ്റെ നെറുകയിൽ പതിയെ ഒന്ന് ചുംബിച്ചു,

ഫോണെടുത്തു നോക്കിയെങ്കിലും ആൽബിൻ മെസ്സേജ് ഇതുവരെ കണ്ടിട്ടില്ല..

' എന്തുവേണം ആൽബിയോട് പറയാതെ ഇറങ്ങി പോകണമോ..??'

' ശിവ അവിടെ ഇരിക്കും തോറും മറ്റുള്ളവരുടെ കണ്ണിൽ പെടാൻ ചാൻസ് കൂടുതലാണ്...' അവൻ പറഞ്ഞതുപോലെ പെട്ടെന്ന് ഒന്നു പോയി കണ്ട ശേഷം തിരികെ വരാം,

https://postimage.me/image/1000185420.kvDys

അവൾ റൂമിൽ തന്നെ ടെൻഷൻ അടിച്ച് കുറച്ചു സമയം നിന്നു, പിന്നെ പതിയെ എഴുന്നേറ്റ് ശബ്ദമുണ്ടാക്കാതെ പുറത്തേക്ക് നടന്നു..

വാതിൽ തുറന്നു പുറത്തിറങ്ങിയപ്പോൾ ആരും തന്നെ പുറത്ത് ഉണ്ടായിരുന്നില്ല...

എല്ലാവരും ഏകദേശം ഉറങ്ങിയിട്ടുണ്ട്,

അതിൽ തന്നെ ഒരു 80 ശതമാനം പേരും അടിച്ചു ഓഫായിട്ടാണ് കിടക്കുന്നത്...

സ്റ്റെല്ലാ പതിയെ മുന്നോട്ട് നടന്നു,

ഇവിടെ നിന്നും പുറകോട്ട് തിരിഞ്ഞു കഴിഞ്ഞാൽ നേരെ പോകുന്നത് പുറകു വശത്തേക്കാണ്...

അവിടെ ക്യാമറ ഇല്ല എന്നാണ് ശിവ പറഞ്ഞത് മാത്രമല്ല പൈൻ മരങ്ങളുടെ മറവുമുണ്ട്....

അവൾ പതിയെ ശബ്ദം ഉണ്ടാക്കാതെ മുന്നോട്ട് നടന്നു, കുറച്ച് അകലെയായി ഒരാൾ ഇരിക്കുന്നതു പോലെ കാണാം,

ഒരു നിമിഷം അവൾ അവിടെ സംശയിച്ചു നിന്നതും, ഫോണിൽ ഒരു ഫ്ലാഷ് മിന്നി തെളിഞ്ഞു...

അപ്പുറത്ത് ഇരിക്കുന്നത് ശിവ തന്നെയാണെന്ന്,

💬 Comments

View all comments