0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 279.9K

മെസേജ് അയച്ചു,

അത് സെൻ്റ് ആയി, മെസ്സേജ് റീഡ് ആയിരിക്കുന്നു...

അപ്പുറത്ത് ടൈപ്പ് ചെയ്യുന്നില്ല....

ഓരോ നിമിഷവും ടെൻഷൻ കൂടി ക്കൊണ്ടിരുന്നു....

അടുത്ത നിമിഷം ഒരു വൺ ടൈം ഇമേജ് വന്നതും അവൾ അതിലേക്ക് ക്ലിക്ക് ചെയ്തു.

സ്റ്റെല്ലയുടെ അവസാന ശ്രമവും തകർക്കുന്ന ഒന്നായിരുന്നു ആ ഇമേജ്...

പൈൻ മരങ്ങൾക്ക് പുറകിൽ, കുറച്ച് അകലെ നിന്നും എടുത്ത് അയച്ചിരിക്കുന്ന റിസോർട്ടിന്റെ ബാക്ക് വ്യൂ, അവൻ ഇപ്പോഴും അവിടെ തന്നെയുണ്ട് എന്ന് വ്യക്തമായിരിക്കുന്നു...

സ്റ്റെല്ലാ ടെൻഷൻ കൊണ്ട് നഖം കടിച്ചു തുടങ്ങി,

https://postimage.me/image/1000185419.kvVK0

ശിവയുടെ സ്വഭാവം അവൾക്ക് സ്വന്തം നിഴൽ പോലെ അറിയാം, തന്നെ കാണണമെന്ന് ആഗ്രഹിച്ച്, ശിവ കാത്തിരിക്കുണ്ടെങ്കിൽ അത് സാധ്യമാകാതെ അവൻ മടങ്ങുകയില്ല....

" സ്റ്റെല്ല ദേ കുഞ്ഞിന് പാല് കൊടുത്തു ഉറക്കിക്കേ.."

പുറകിൽ നിന്നും അമ്മയുടെ ശബ്ദം കേട്ട് അവൾ ഞെട്ടി തിരിഞ്ഞതും ആഞ്ചലോ കരഞ്ഞു തുടങ്ങിയിട്ടുണ്ടായിരുന്നു,

സ്റ്റെല്ലാ തൻ്റെ ടെൻഷനൊന്നും പുറത്തു കാണിക്കാതെ, ബെഡിലേക്ക് കയറി കിടന്നു കുഞ്ഞിനെ അരികിൽ കിടത്തി അവനെ പാലൂട്ടാൻ ശ്രമിച്ചു, എങ്കിലും അവൻ കുടിക്കുന്നുണ്ടായിരുന്നില്ല...

" മോനേ... പാൽ കുടിക്ക്.."

ടെൻഷനിടയിലും മുഖത്ത് പുഞ്ചിരി വരുത്തി അവൾ ആഞ്ചലോയെ പരിപാലിച്ചുകൊണ്ടിരുന്നു,

തൊട്ടപ്പുറത്തായി മാറി കിടക്കുന്ന അമ്മയും അന്ന മോളും ഉറക്കം പിടിച്ചിരിക്കുന്നു,

" കുഞ്ഞാ... പാൽ കുടിക്കടാ... എന്നെ കാത്തു ഒരാൾ പുറത്തിരിക്കുകയാണ്, അമ്മക്ക് പോകണം...."

അവൾ പതിയെ അവൻ്റെ ചെവിയിൽ മന്ത്രിച്ചു കൊണ്ടിരുന്നു,

വൈകുന്നേരം മുതൽ ആഞ്ചലോ കുടിക്കാത്ത കൊണ്ടാവണം പാൽ തിങ്ങിയിട്ട് മാറിടമെല്ലാം ചെറുതായി വേദനിക്കുന്നു...

സമയം 1.00 AM അടുക്കുന്നു, അമ്മയുടെ ശരീരത്തിൻ്റെ

💬 Comments

View all comments