0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 181.5K

ചുറ്റുപാടും ഒന്നും നിരീക്ഷിച്ച ശേഷം ഒരു പാത്രത്തിൽ പൊറോട്ടയും മുട്ടക്കറിയും എടുത്ത് കുറച്ച് അപ്പുറത്തായി മാറിയിരുന്നു,

അതേസമയം സ്റ്റെല്ല വന്നു കയറിയത് മുതൽ രണ്ട് കണ്ണുകൾ അവളെ മാത്രം നിരീക്ഷിക്കുന്നുണ്ടായിരുന്നു,

അവളുടെ ചലനങ്ങളും മുഖഭാവങ്ങളും ആ കണ്ണുകൾ സൂക്ഷ്മതയോടെ ഒപ്പിയെടുത്തു കൊണ്ടിരുന്നു....

" ഭക്ഷണം കൊള്ളാമല്ലേ...??"

" ഇത് തീറ്റ മത്സരമല്ല..."

ബന്ധത്തിൽ പെട്ട അങ്കിളിൻ്റെ ചോദ്യത്തിന് മറുപടിയായി, സ്ഥിരം പൊട്ട തമാശകളും വാചക കസർത്തുകളുമായി എല്ലാവരും പ്രഭാത ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു,

" നമുക്ക് ഒരു 11 മണിയാവുമ്പോൾ ഇവിടെ നിന്ന് ചെക്ക് ഔട്ട് ചെയ്യണം, എല്ലാവരും കുറച്ച് ഫാസ്റ്റ് ആയി തന്നെ കഴിച്ചോ..."

കൂട്ടത്തിൽ ഇൻ ചാർജ് ആയി നിന്നിരുന്ന കസിൻ അറിയിപ്പ് നൽകി എങ്കിലും, അത് ഗൗനിക്കാതെ എല്ലാവരും പതിയെ തന്നെ ആണ് ഭക്ഷണം കഴിച്ചത്,

സ്റ്റെല്ലാ താൻ ഇരുന്നതിന്റെ കുറച്ച് അപ്പുറത്തായി ഒഴിഞ്ഞു കിടക്കുന്ന ബാൽക്കണിയിൽ നിന്നും പരിസരം ഒന്നു നിരീക്ഷിച്ചു,

പുലരിയുടെ മഞ്ഞുതുള്ളികൾ ഭൂമിയെ തഴുകിയുണർത്തുന്ന മനോഹരമായൊരു പ്രഭാതം,

റിസോർട്ടിന് ചുറ്റുമുള്ള മരച്ചില്ലകളിൽ തങ്ങി നിന്ന മഞ്ഞുതുള്ളികൾ സൂര്യപ്രകാശത്തിൽ വജ്രങ്ങൾ പോലെ തിളങ്ങുന്നു...

കുറച്ചു അപ്പുറത്തുള്ള പൂന്തോട്ടത്തിൽ നിന്നും പൂക്കളുടെ സുഗന്ധം നിറഞ്ഞു നിൽക്കുന്നു..

പ്രഭാതത്തിന് ഒരു പ്രത്യേക ഭംഗിയുണ്ട്, ഇന്നലെകളിലെ സങ്കടങ്ങളും നാളെയെക്കുറിച്ചുള്ള ആശങ്കകളും മറന്ന് ഈ നിമിഷം മാത്രം ആസ്വദിക്കാൻ തോന്നുന്ന ഒരു സുന്ദരമായ അനുഭവം....

"നീ ഇന്നലെ ലേറ്റ് ആയിട്ടാണോ കിടന്നത്..??" പെട്ടെന്ന് പുറകിൽ നിന്നും മമ്മിയുടെ ശബ്ദം കേട്ടതും അവൾ ഞെട്ടിത്തിരിഞ്ഞു..!!

ഒരു നിമിഷം അവൾക്ക് എന്താണ് മറുപടി പറയേണ്ടത് എന്ന് മനസ്സിലായില്ല...

💬 Comments

View all comments