Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]
" എന്താ മമ്മി ചോദിച്ചത്...??"
" അല്ല ഇന്നലെ ഉറക്കത്തിനിടയിൽ നീ എങ്ങോട്ടോ എഴുന്നേറ്റ് പോയതുപോലെ എനിക്ക് തോന്നി, അതാ ചോദിച്ചത്...??" പെട്ടെന്ന് സ്റ്റെല്ലയുടെ മുഖഭാവം ആകെ മാറിമറിഞ്ഞു,
എന്തോ കള്ളത്തരം പിടിച്ചതുപോലെ അവളുടെ കണ്ണുകൾ എവിടെയും ഉറക്കാതെ ഓടി നടന്നു,
സ്റ്റെല്ലയുടെ മുഖഭാവം നിരീക്ഷിച്ചുകൊണ്ടിരുന്ന മറ്റൊരാൾക്ക് ആ നിമിഷം വളരെ സങ്കീർണമായിരുന്നു.....!!
അവളുടെ മറുപടിക്കായി കണ്ണുകളും കാതുകളും കൂർപ്പിച്ച് അയാളും കാത്തിരുന്നു...
" എൻ്റെ മമ്മി... ഞാൻ ഒന്ന് പുറത്തിറങ്ങിയിരുന്നു, പക്ഷേ എങ്ങോട്ടും പോയില്ല, രാത്രി ആൽബിൻ ലേറ്റ് ആയിട്ടാണ് വിളിച്ചത്, അതുകൊണ്ട് നിങ്ങൾ ഉറങ്ങിക്കോട്ടെ എന്ന് കരുതി പുറത്തിറങ്ങി നിന്ന് കോൾ ചെയ്തു..."
സ്റ്റെല്ല വളരെ കാഷ്വൽ ആയി മറുപടി നൽകി.. മമ്മിക്ക് അവളുടെ മറുപടി പൂർണ്ണ തൃപ്തികരമായിരുന്നു.
അഞ്ചലോയ്ക്ക് ഭക്ഷണം കൊടുത്ത ശേഷം മമ്മി അവിടെ നിന്ന് എഴുന്നേറ്റ് പോയതും, സ്റ്റെല്ല നെഞ്ചിൽ കൈവെച്ചു...
ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു നോക്കിയെങ്കിലും ആരും അവളെ ശ്രദ്ധിക്കുന്നില്ല, എല്ലാവരും ഭക്ഷണം കഴിക്കുന്ന തിരക്കിലാണ്...
പെണ്ണ് അവിടെ നിന്നും എഴുന്നേറ്റ് വേഗം റൂമിലേക്ക് പോയി, നേരത്തെ പ്ലാൻ ചെയ്തതുപോലെ ഏകദേശം 11 മണി ആയപ്പോൾ തന്നെ റിസോർട്ടിൽ നിന്നും കുടുംബം ചെക്ക് ഔട്ട് ചെയ്തിട്ടുണ്ടായിരുന്നു..
റിസോർട്ടിൽ നിന്നും വീട്ടിലേക്ക് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ സ്റ്റെല്ല സൈഡ് ഗ്ലാസിൽ കൂടി പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു,
ഇന്നലത്തെ കാര്യങ്ങൾ ആലോചിച്ചപ്പോൾ അവളുടെ ചുണ്ടിൽ ചെറിയ പുഞ്ചിരി വിരിഞ്ഞു...
ആൽബിനോട് എല്ലാം പറയുന്ന നിമിഷത്തിനായി അവളുടെ കാത്തിരിപ്പ് തുടങ്ങുകയായിരുന്നു....
തലേ ദിവസം രാത്രി, ചിക്കാഗോ സിറ്റി
നഗരത്തിലെ ട്രാഫിക്കിനിടയിൽ വാഹനത്തിൽ ഓടിക്കൊണ്ടിരുന്ന മലയാള ഗാനം
💬 Comments
View all comments