Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]
ആൽബിന് ആശ്വാസമായിരുന്നു,
വാച്ചിൽ സമയം നോക്കിയപ്പോൾ ഏകദേശം 11 മണിയോടെ എടുക്കുന്നു...
ട്രാഫിക് മാറിയതും ആൽബിൻ വാഹനം മുന്നോട്ടേക്ക് എടുത്തു, ഏകദേശം 20 മിനിറ്റോളം യാത്ര കഴിഞ്ഞതും കാർ ഒരു ചെറിയ റസ്റ്റോറന്റിന്റെ മുന്നിലേക്ക് കയറി നിന്നു,
വണ്ടിയിൽ നിന്നും ഇറങ്ങി ലോക്ക് ചെയ്ത ശേഷം റസ്റ്റോറന്റിന്റെ ഒഴിഞ്ഞ മൂല ലക്ഷ്യമാക്കി അവൻ നടന്നു,
" ഗുഡ് മോർണിംഗ്...."
കസേര വലിച്ചിട്ട് ഇരുന്ന ശേഷം , ആൽബിൻ തൻ്റെ മുന്നിലായിരിക്കുന്ന വ്യക്തിയെ അഭിവാദ്യം ചെയ്തു,

" ഗുഡ് മോർണിംഗ് ആൽബിൻ..."
അവർ തിരികെ ആൽബിനെ വിഷ് ചെയ്തു,
"മാഡം വന്നിട്ട് കുറെ നേരമായി എന്ന് തോനുന്നു.."
" നോ ആൽബിൻ, ഒരു 10 മിനിറ്റ് ആയത് ഉള്ളൂ..."
"സോറി ട്രാഫിക്കിൽ കുറച്ച് അധിക സമയം കിടക്കേണ്ടി വന്നു, എന്തെങ്കിലും ഓർഡർ ചെയ്യട്ടെ...??"
ആൽബിൻ അതിനോടകം വെയ്റ്ററെ വിളിച്ചു കഴിഞ്ഞിരുന്നു,
" എനിക്ക് ഒരു കോഫി മാത്രം മതി ആൽബിൻ വേറെ എന്തെങ്കിലും എടുത്തോളൂ..."
മാഡം അവരുടെ സ്ഥിരം കോഫി ഓർഡർ ചെയ്തശേഷം ലാപ്ടോപ്പ് മുന്നിലേക്ക് തുറന്നു വച്ചു,
" അപ്പോൾ ആൽബിൻ പറയൂ എങ്ങനെയാണ് കാര്യങ്ങളൊക്കെ തന്റെ മുഖത്ത് നിന്നും വല്ലാത്ത സന്തോഷത്തിലാണെന്ന് തോന്നുന്നു...."
മാഡം രണ്ടു കൈകളും കൂട്ടിപ്പിടിച്ച് ടേബിളിലേക്ക് കൈ ചേർത്ത് വെച്ചിരുന്നു,
അതിനു മറുപടിയായി ആൽബിൻ ഒരു പുഞ്ചിരിയാണ് ആദ്യം സമ്മാനിച്ചത്,
"ഞാൻ എല്ലാംകൊണ്ടും ഹാപ്പിയാണ് എൻ്റെ സ്റ്റെല്ല ഇപ്പോൾ പഴയതുപോലെ ഒരുപാട് ആക്ടീവ് ആണ്,
മാഡം പറഞ്ഞതുപോലെ അവളെ കുറച്ച് നേരത്തെ തന്നെ നാട്ടിലേക്ക് അയക്കേണ്ടതായിരുന്നു, ഇപ്പൊ വിളിക്കുന്ന സമയത്ത് നാട്ടിലെ
💬 Comments
View all comments