0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 189.9K

ചെറിയ പുഞ്ചിരി വിരിഞ്ഞു...

" മലേഷ്യയിൽ വന്നപ്പോൾ ധരിച്ചിരുന്നതല്ലേ..??"

" യെസ്.. എനിക്കിപ്പോൾ ആ സമയമെല്ലാം ഒരുപാട് മിസ്സ് ചെയ്യുന്നു ശിവാ..."

" ഇനിയൊരിക്കൽ കൂടി നമ്മൾ പഴയതുപോലെ..എന്നെങ്കിലും നടക്കുമോ..??"

ശിവയുടെ ഇമോഷണൽ ആയിട്ടുള്ള ചോദ്യത്തിന് സ്റ്റെല്ല മറുപടിയൊന്നും നൽകിയില്ല, കാരണം അത്തരമൊരു സാഹചര്യം ഇനി നടക്കില്ല എന്ന് അവൾക്കും അറിയാമായിരുന്നു,

" എൻ്റെ ശരീരം ഇപ്പൊൾ എപ്പോഴും വിയർക്കും, നാട്ടിലെ കാലാവസ്ഥയുമായി പെട്ടെന്ന് പൊരുത്തപെടാൻ പറ്റുന്നില്ല, പക്ഷേ ആരോടേങ്കിലും പറഞാൽ എല്ലാവരും കൂടി എന്നെ അഹങ്കാരി ആക്കും..."

" എന്നാ അത് മുഴുവൻ ആയി അങ്ങ് ഊരിയേക്ക്,ഇപ്പൊൾ നമ്മൾ മാത്രം അല്ലേ ഉള്ളൂ..."

" തെമ്മാടി, അങ്ങനെ ഇപ്പം സുഖിക്കണ്ട...!!"

സ്റ്റെല്ല അവനെ നോക്കി കണ്ണിറുക്കി കാണിച്ചു,

അതേ സമയം അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ, ആഞ്ചലോ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു ശബ്ദത്തിൽ കരയാൻ തുടങ്ങി,

ഒട്ടും അമാന്തിക്കാതെ സ്റ്റെല്ല കുഞ്ഞിനെ ബെഡ്ഡിൽ നിന്നും എടുത്ത് തോളിലേക്ക് കിടത്തി

" ശിവ എൻ്റെ കുഞ്ഞ് എഴുന്നേറ്റു എനിക്ക് അവന് പാല് കൊടുക്കണം ഞാൻ പിന്നെ വിളിക്കാം..."

" സ്റ്റെല്ലാ ഒരു നിമിഷം കോൾ കട്ട് ചെയ്യല്ലേ..." ശിവ അവളെ തടുത്തു,

" പിന്നെ കട്ട് ചെയ്യാതെ..??"

" അല്ലാണ്ട് തന്നെ കൊടുത്തോ.. അതിനിപ്പോൾ എന്താ ഞാൻ കാണാത്തത് ഒന്നുമല്ലല്ലോ..??"

ശിവ ഫോൺ വക്കാൻ തയ്യാർ ആയില്ല,

" ശിവ എനിക്ക് മടിയാണ് അതൊന്നും ശരിയാവില്ല.."

" എൻ്റെ പെണ്ണേ അതൊന്നും ഒരു വലിയ വിഷയമല്ല എന്തായാലും ഞാൻ കാണാത്തതുമല്ല നീ ധൈര്യമായി കൊടുത്തോ ഞാൻ കാണാത്തതുപോലെ

💬 Comments

View all comments