Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]
നിനക്ക് സൗകര്യം ഉള്ള സ്ഥലം പറഞ്ഞാൽ മതി, ഞാൻ അങ്ങോട്ടേക്ക് വന്നോളാം, നമുക്ക് ഒരുമിച്ച് കുറച്ചു സമയം അതിൽ കൂടുതൽ ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല..."
ശിവ പറഞ്ഞു നിർത്തിയതും സ്റ്റെല്ല അവനെ ഒരു കള്ള ചിരിയോടെ നോക്കി, അവൻ്റെ കുറച്ചു സമയം എന്താണെന്ന് അവൾക്ക് അറിയാം എന്ന മട്ടിൽ,
" ശിവ ആ കാര്യത്തിൽ എനിക്ക് ഒരു ഉറപ്പും പറയാൻ കഴിയില്ല, ഞാനെന്തായാലും മാക്സിമം നോക്കാം ആൽബിയോട് ഒന്ന് സംസാരിക്കട്ടെ..."
" ശരി , നീ സംസാരിച്ചിട്ട് പറ... പിന്നെ സ്റ്റെല്ലാ
നിന്നെ ഒന്ന് വീഡിയോ കോൾ ചെയ്യാൻ പറ്റുമോ...?? നിന്നെ കാണണമെന്ന് ഒരു ആഗ്രഹം തോന്നുന്നു..."
ശിവ പതിയെ മറ്റു കാര്യങ്ങളിലേക്ക് കടന്നു,
" ഇപ്പോഴോ..??"
" അതിനെന്താ പ്രശ്നം ഇപ്പോൾ കണ്ടാൽ..??"
" ഞാനൊന്നു നോക്കട്ടെ..."
അതും പറഞ്ഞ് സ്റ്റെല്ല റൂമിൽ നിന്നും പുറത്തിറങ്ങി കിച്ചണിലെയും ഫ്രണ്ടിലെയും ഡോർ അടച്ച് ക്ലോസ് ചെയ്തു,
തിരികെ റൂമിൽ വന്ന് ശിവക്ക് ' OK ' ആണെന്ന് മെസേജ് അയച്ചതും, ശിവ വീഡിയോ കോൾ ചെയ്തു..
ഒരു വയലറ്റ് കളർ ഷിഫോൺ നൈറ്റിയിൽ സ്റ്റെല്ല വീഡിയോ കോളിനു മുന്നിലായിരുന്നു അവൾ തൻ്റെ മുടിയെടുത്ത് മുന്നിലേക്ക് ഇട്ട ശേഷം ഒരു കൈയിൽ മുഖം കുത്തിയാണ് ഇരുന്നത്,
രണ്ടുപേരും പരസ്പരം കണ്ടതും കുറച്ച് സമയത്തേക്ക് എന്താണ് വേണ്ടത് എന്ന് അറിയില്ലായിരുന്നു
" ശിവ ഈ നൈറ്റി ഓർക്കുന്നുണ്ടോ...??"
ഒടുവിൽ മൗനം വെടിഞ്ഞുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ ശിവ ആ നൈറ്റി മൊത്തമായി ഒന്ന് ഉഴിഞ്ഞു നോക്കി,
പെട്ടെന്ന് അവൻ്റെ ചുണ്ടിൽ
💬 Comments
View all comments