Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]
ഇവിടെ ഒറ്റയ്ക്കിരിക്കില്ലേ...??"
" അതിനെന്താ, അമ്മ പോയിട്ട് പോരെ ഞാൻ ഇവിടെ ഇരുന്നോളാം..."
" ആ ഇന്നൊരു മീറ്റിംഗ് പറഞ്ഞിട്ടുണ്ട് ഞാൻ ഒന്ന് ഓടി പോയിട്ട് വരാം കേട്ടോ.."
അതും പറഞ്ഞു അമ്മയും ഇറങ്ങി, ഒടുവിൽ സ്റ്റെല്ല കാത്തിരുന്ന സമയം എത്തിയിരുന്നു, ,
അവൾ ഫോണെടുത്ത് ശിവയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു രണ്ട് തവണ റിംഗ് ചെയ്തപ്പോഴേക്കും അപ്പുറത്ത് കോൾ കണക്ട് ആയിരിക്കുന്നു,
" ഹലോ സ്റ്റെല്ല..??"
അവൻ്റെ ശബ്ദം കേട്ടതും ഒരു നിമിഷം സ്റ്റെല്ലക്ക് ശരീരം കോരി തരിക്കുന്നത് പോലെ തോന്നി,
"ഹലോ ശിവ സുഖമായിരിക്കുന്നോ...??"
" യെസ് ഐ ആം ഗുഡ് , നീയോ..??"
" ഐ ആം ഫൈൻ ടൂ, പിന്നെ എന്താ പെട്ടെന്ന് വിളിക്കണമെന്ന് പറഞ്ഞത്..?"
" എന്താ സ്റ്റെല്ലാ എന്നോട് മിണ്ടണം എന്നോ കാണണമെന്നും ഒന്നും തോന്നുന്നില്ലേ...??"
" ഉണ്ടല്ലോ അതുകൊണ്ടല്ലേ അങ്ങോട്ട് വിളിച്ചത്...."
പതിഞ്ഞ ശബ്ദത്തിൽ സ്റ്റെല്ല മറുപടി നൽകി, വീട്ടിൽ ആരും ഇല്ലാതിരുന്നത് അവൾക്ക് കുറച്ച് ആശ്വാസമായിരുന്നു,
"പെണ്ണെ ഞാൻ ഇപ്പോൾ ബാംഗ്ലൂരിൽ ഉണ്ട് ഒരാഴ്ചയോളം ഫിലിപ്പീൻസ് ആയിരുന്നു... വന്നപ്പോൾ എനിക്ക് നിന്നെ ഒന്ന് കാണണമെന്ന് തോന്നി..."
" അങ്ങനെ ഓടി വരാൻ പറ്റില്ല ശിവാ ഞാനിപ്പോൾ ആൽബിയുടെ വീട്ടിലാണ് അതുമാത്രമല്ല ഇവിടെ മമ്മിയും പപ്പയും ഉണ്ട്.."
"അപ്പോൾ നമുക്ക് കാണാൻ ഒരു ചാൻസും ഇല്ലേ...??"
ശിവയുടെ ശബ്ദം മാറി തുടങ്ങിയിരുന്നു,
" ഞാൻ നോക്കട്ടെ, എവിടെ വച്ച് കാണാനാണ് ശിവാ ഉദ്ദേശിക്കുന്നത്...??"
എന്തെങ്കിലും ഒരു ചാൻസ് ഉണ്ടാക്കണമെങ്കിൽ സ്റ്റെല്ലക്ക് അവൻ്റെ പ്ലാൻ അറിയണമായിരുന്നു,
" എവിടെയാണെങ്കിലും
💬 Comments
View all comments