0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 188.7K

നേരത്തെ തന്നെ റെഡിയായിട്ടുണ്ടായിരുന്നു,

ഈയൊരു കാര്യത്തിൽ അമ്മായി അമ്മ എപ്പോഴും അടിപൊളി തന്നെയാണ് തനിക്ക് അധികം ജോലി ഭാരങ്ങൾ ഒന്നു തന്നെയില്ല.. എല്ലാം പുള്ളിക്കാരി തന്നെ ഒറ്റയ്ക്ക് അങ്ങ് ചെയ്യും അതാണ് ശീലം..

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഫോൺ എടുത്തു നോക്കിയതും ഇൻസ്റ്റഗ്രാമിൽ എന്തോ നോട്ടിഫിക്കേഷൻ വന്നു കിടക്കുന്നു,

ഫോൺ തുറന്നു നോക്കിയതും മെസഞ്ചറിൽ ശിവയുടെ അക്കൗണ്ടിൽ നിന്നും മെസ്സേജ് വന്നു കിടക്കുന്നുണ്ട്,

ഒരെണ്ണം ഓഡിയോ മെസ്സേജ് ആണ് അവളുടെ നെഞ്ചിൽ കൂടി ചെറിയ ഒരു തരിപ്പ് കടന്നുപോയി,

ഒട്ടും പ്രതീക്ഷിക്കാതെയാണ് ശിവയുടെ മെസ്സേജ് വന്നിരിക്കുന്നത് ഇവിടെ നിന്നും മെസ്സേജ് തുറക്കുന്നത് ബുദ്ധിയല്ല.....

അതു കൊണ്ടുതന്നെ തിരക്കിട്ട് ഭക്ഷണം കഴിച്ചശേഷം അവൾ വീണ്ടും റൂമിലേക്ക് കയറി,

" സ്റ്റെല്ലാ ഫ്രീ ആകുമ്പോൾ ഒന്ന് തിരിച്ചു വിളിക്കണം ഇപ്പോൾ അങ്ങോട്ട് വിളിക്കുന്നത് നന്നല്ല എന്ന് തോന്നിയതുകൊണ്ടാണ് മെസ്സേജ് അയക്കുന്നത്, എനിക്ക് ഒരു കാര്യം സംസാരിക്കാനുണ്ട്..."

ഇത്രയുമായിരുന്നു വോയിസ് മെസ്സേജിൽ ഉണ്ടായിരുന്നത്,

അവൾ കുഞ്ഞിനെ ബെഡ്ഡിൽ കിടത്തിയ ശേഷം കുറച്ചു സമയം അങ്ങോട്ടുമിങ്ങോട്ടും നടന്നു,

ശിവയുടെ അടുത്ത് സംസാരിക്കുമ്പോൾ തുറന്നു സംസാരിക്കണം...

അതിന് പപ്പയും അമ്മയും ഉള്ളപ്പോൾ നടക്കില്ല കുറച്ചു വെയിറ്റ് ചെയ്തു നോക്കിയാൽ പപ്പാ ടൗണിലേക്കും അമ്മ പള്ളിയിലേക്കും പോകും,

നാട്ടിലെ വനിതാ കമ്മിറ്റികളിൽ അംഗമായതിനാൽ അമ്മയ്ക്ക് ഇടയ്ക്കിടെ പള്ളിയിൽ പോകേണ്ടിവരും.

സ്റ്റെല്ല ക്ഷമയോടെ കാത്തിരുന്നു...

സമയം പതിയെ മുന്നോട്ടു ഓടിക്കൊണ്ടിരുന്നു, അവൾ പ്രതീക്ഷിച്ചത് പോലെ ഏകദേശം ഉച്ചയ്ക്ക് രണ്ടു മണി ആയപ്പോഴേക്കും അമ്മ ഇറങ്ങാൻ തുടങ്ങി,

" മോളെ ഞാൻ പള്ളി വരെ ഒന്ന് പോയി വരാം

💬 Comments

View all comments