0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 188.7K

പോവുകയാണ്..."

"ചേച്ചി... ഈ ഞായറാഴ്ച എന്തെങ്കിലും പരിപാടിയുണ്ടോ...??"

അവന്റെ അടുത്ത ചോദ്യം കണ്ടതും, എന്ത് മറുപടി പറയണമെന്ന് സ്റ്റെല്ല ഒരു നിമിഷം ആലോചിച്ചു,

" അതെന്നാടാ അങ്ങനെയൊരു ചോദ്യം..??"

" അല്ല ഞാനും മെർലിനും കൂടി കോട്ടയം ടൗണിലേക്ക് പോകുന്നുണ്ട് പോരുന്നുണ്ടോ.?? ചേച്ചി എന്തായാലും എങ്ങോട്ടും പോകാതെ വീട്ടിൽ തന്നെ ഇരിക്കുകയല്ലേ അതുകൊണ്ട് ചോദിച്ചു എന്നേയുള്ളൂ..."

" എടാ ഞാൻ ആൽബിയോട് ചോദിച്ചു നോക്കട്ടെ എന്നിട്ട് പറയാം.."

" ഒക്കെ നോക്കീട്ട് പറഞ്ഞാ മതി, അപ്പൊ ഗുഡ് നൈറ്റ്..."

അധികം വെറുപ്പിക്കാതെ അവൻ ഗുഡ് നൈറ്റ് പറഞ്ഞ് പോയി,

ജെറിൻ പോയെങ്കിലും സ്റ്റെല്ലാ കുറച്ചുസമയം ഫോണിൽ പിടിച്ചു കയ്യിൽ പിടിച്ചുനിന്നു,

ഇടക്കെല്ലാം ഇൻസ്റ്റഗ്രാമിൽ കയറി നോക്കുന്നുണ്ടെങ്കിലും ശിവയുടെ ഭാഗത്തുനിന്ന് മെസ്സേജ് ഒന്നും വന്നു കിടക്കുന്നില്ല,

' അങ്ങോട്ട് ഒരു മെസ്സേജ് അയച്ചാലോ '

എന്ന് പലതവണ ചിന്തിച്ചു പിന്നെ ഇനി അവനൊരു ആഗ്രഹം പറഞ്ഞിട്ടുണ്ടെങ്കിൽ ഇവിടെ നിന്ന് ഇറങ്ങുന്ന കാര്യമെല്ലാം ആലോചിച്ചപ്പോൾ വേണ്ട എന്ന് തീരുമാനിച്ചു,

' ജെറിനും മെർലിനും കോട്ടയത്ത് പോകുന്നുണ്ടെങ്കിൽ കൂടെ പോകാമായിരുന്നു, പിള്ളേരെ അമ്മ നോക്കിക്കോളും..

കുറേ ദിവസമായില്ലേ പുറത്തൊക്കെ പോകാൻ ഒരു ആഗ്രഹം.....!! എന്തായാലും നാളെ ആൽബിനോട് രാവിലെ ചോദിക്കണം..'

ചില കാര്യങ്ങൾ ചിന്തിച്ചു തീരുമാനിച്ചു ഉറപ്പിച്ച ശേഷം അവൾ പതിയെ ഉറങ്ങാൻ കിടന്നു.

പിറ്റേ ദിവസം രാവിലെ എഴുന്നേൽക്കുമ്പോൾ അന്ന മോൾ അടുത്തുണ്ടായിരുന്നില്ല, ആഞ്ചലോ തന്റെ അടുത്ത് കിടന്നുറങ്ങുന്നു,

അന്ന നേരത്തെ തന്നെ എഴുന്നേറ്റ് അമ്മയുടെ അടുത്തേക്ക് പോയിട്ടുണ്ടായിരുന്നു,

സ്റ്റെല്ല പതിവുപോലെ ഫ്രഷ് ആയ ശേഷം ഹാളിലേക്ക് വന്നതും ഭക്ഷണമെല്ലാം

💬 Comments

View all comments