Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]
അവൾ നേരെ വാട്സാപ്പിൽ കയറി പുതിയ നമ്പർ പരിശോധിച്ചു,
ഡിപിയിൽ നിന്നും അത് ജെറിൻ ആണെന്ന് അവൾക്ക് മനസ്സിലായി,
" ഇതേതാടാ പുതിയ നമ്പർ...??"
" ചേച്ചി എൻ്റെ പഴയ നമ്പർ പോയി, അപ്പോൾ ഞാൻ അറിയുന്ന എല്ലാവർക്കും മെസ്സേജ് അയച്ചിട്ട് ഒന്ന് അറിയിച്ചതാ..."
അപ്പുറത്ത് നിന്നും മറുപടി വന്നു,
" ആണോ അതെന്നാ പറ്റി..??"
"അത് ഞാൻ കാശിനു കുറച്ച് ടൈറ്റ് വന്നപ്പോൾ ഏതൊക്കെയോ ലോൺ ആപ്പിൽ ചുമ്മാ കേറി നോക്കിയിരുന്നു, ഇപ്പോൾ എനിക്ക് കണ്ടിന്യൂസ് ആയി അഡ്വർടൈസ്മെൻ്റ കോൾ വരുവാ, അത് കാരണം ഞാനാ നമ്പർ അങ്ങ് ഒഴിവാക്കി, പുതിയ നമ്പർ ഇപ്പോൾ എനിക്ക് ഏറ്റവും അടുത്ത് അറിയുന്ന ആളുകൾക്ക് മാത്രമേ കൊടുത്തിട്ടുള്ളൂ, പിന്നെ ചേച്ചി ഫുഡ് കഴിച്ചോ...??"
" ഞാൻ നേരത്തെ കഴിക്കും, നീ എന്താ പരിപാടി..?? "
അവളും ചെറുതായി കാര്യങ്ങളൊക്കെ തിരക്കി കൊണ്ടിരുന്നു,
" ഒന്നുമില്ല ഇപ്പോൾ പ്ലസ് ടു ഒക്കെ കഴിഞ്ഞ് നിൽക്കുവല്ലേ പുറത്തു പോകാനൊരു പ്ലാൻ ഉണ്ട് അപ്പോൾ ജർമ്മൻ ലാംഗ്വേജ് പഠിക്കാനുള്ള സെറ്റപ്പ് നോക്കിക്കൊണ്ടിരിക്കുകയാണ്..."
" അത് എന്ന് തുടങ്ങിയതാടാ....??"
" ഇപ്പോൾ ഏകദേശം മൂന്നുമാസമായി പഠിക്കുന്നു, അതൊന്ന് റെഡി ആയികിട്ടിയാൽ ഇവിടുന്ന് പോണം.."
"അത് ശരി നീ ജർമ്മനിക്ക് പോകാൻ പ്ലാൻ ചെയ്തു നിൽക്കുകയായിരുന്നു അല്ലേ..??"
" അവിടെയല്ലേ ചേച്ചി ലൈഫ് ഉള്ളൂ ഇവിടെ എന്ത് ലൈഫ് ആണുള്ളത്, എനിക്കങ്ങ് ആഘോഷിക്കണം..."
അപ്പുറത്തുനിന്നും പുറകെ പുറകെ മെസ്സേജ് വന്നുകൊണ്ടേയിരുന്നു,
" എന്തായാലും നീ നോക്ക് നിന്നെ കൊണ്ട് പറ്റും ശരിയെടാ ഞാൻ എന്തായാലും കിടക്കാൻ
💬 Comments
View all comments