Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]
ആവേശവും തിരിച്ചു കിട്ടിയ പ്രതിധിയായിരുന്നു അവളുടെ മനസ്സിനും ശരീരത്തിനും,
താഴെ തൊട്ടിലിൽ ആഞ്ചലോ ഇപ്പോഴും ഉറക്കമാണ്, മനസ്സ് തണുത്തപ്പോൾ സ്റ്റെല്ലയുടെ ചിന്തകൾ പിന്നെയും കാട് കയറി തുടങ്ങി, ശിവ പറഞ്ഞതുപോലെ അടുത്ത് എങ്ങാനും ഒരു പ്ലാൻ ഉണ്ടാക്കണം പക്ഷേ അത് അത്ര എളുപ്പമല്ല...
ഒന്നാമത്തെ കാര്യം ആൽബി ഇപ്പോൾ നാട്ടിലില്ല, അവൻ അടുത്തുണ്ടായിരുന്നെങ്കിൽ എല്ലാം ആൽബി ചെയ്തോളുമായിരുന്നു,
രണ്ടാമത്തെ കാര്യം താനിപ്പോൾ ഭർത്താവിൻ്റെ വീട്ടിലാണ് കൃത്യമായ കാര്യവും കാരണം ബോധിപ്പിച്ചാൽ മാത്രമേ ഇവിടെ നിന്ന് ഇറങ്ങാൻ കഴിയുകയുള്ളൂ...
അതുമാത്രമല്ല കാണാൻ പോകുന്നത് ശിവയാണെങ്കിൽ ചുറ്റുമുള്ള കണ്ണുകളെയും, കാതുകളും ശ്രദ്ധിക്കണം,
അതുകൊണ്ടുതന്നെ ഇത് പെട്ടെന്ന് നടക്കുന്ന ഒരു കാര്യമല്ല കൃത്യമായ പ്ലാൻ ഉണ്ടായിരിക്കണം......!!
അവളുടെ ചിന്തകളെ ഉണർത്തിക്കൊണ്ട് പെട്ടെന്ന് ഫോൺ റിങ് ചെയ്യാൻ തുടങ്ങി...
ആൽബിയാണ് വിളിക്കുന്നത്, കോൾ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് ചേർത്തതും അവൻ പതിവ് പോലെ വിശേഷങ്ങൾ എല്ലാം പറഞ്ഞു തുടങ്ങി,
അപ്പോഴും സ്റ്റെല്ലയുടെ ചിന്തകൾ മറ്റൊരു കാര്യത്തിൽ ആയിരുന്നു കുറെ സമയം അവളുടെ ശ്രദ്ധ മാറിയത് ആൽബിൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു,
" സ്റ്റെല്ലാ എന്താ പറയുന്നതൊന്നും കേൾക്കുന്നില്ലേ ഇവിടെയൊന്നുമല്ലല്ലോ..??"
" ആൽബി ഞാനൊരു കാര്യം ആലോചിക്കുകയായിരുന്നു..."
"എന്ത് കാര്യം...???"
" ശിവ ഇപ്പോൾ വിളിച്ചിട്ടുണ്ടായിരുന്നു, അവൻ ഫിലിപ്പീസിൽ നിന്നും ബാംഗ്ലൂരിൽ തിരിച്ചെത്തി കുറേ ദിവസമായില്ലേ വിളിച്ചിട്ട്, അതുകൊണ്ട് കുറച്ച് അധികം നേരം സംസാരിച്ചു പിന്നെ എന്നോട് ഓരോ കാര്യങ്ങളെപ്പറ്റി തിരക്കി..."
സ്റ്റെല്ല ആൽബിയോട് കാര്യങ്ങളെല്ലാം പറഞ്ഞു,
" അപ്പോൾ ശിവയ്ക്ക് കാണണം എന്ന് ആഗ്രഹമുണ്ടല്ലോ..!! എന്താ നിൻ്റെ പ്ലാൻ...?? " ആൽബിൻ കാര്യമായി തന്നെ അവളോട്
💬 Comments
View all comments