0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 192.1K

ചോദിച്ചു,

"അതിപ്പോ പെട്ടെന്ന് ഞാൻ എന്താ പറയുക, അറിയാമല്ലോ ഇവിടത്തെ കാര്യങ്ങളൊക്കെ നമുക്ക് എന്തെങ്കിലും ചെയ്യാം, പിന്നെ ആൽബി വേറെ ഒരു കാര്യം പറയാൻ ഉണ്ട്..."

പെട്ടെന്ന് അവൾ വിഷയം മാറ്റി വിട്ടു,

" എന്താ സ്റ്റെല്ലാ....??"

" ഞാനിവിടെ വന്നിട്ട് ഇപ്പോൾ പുറത്തേക്ക് തീരെ ഇറങ്ങുന്നില്ല, ആകെ ഒരു ബോറടി... അടുത്താഴ്ച ജെറിനും മെർലിനും ടൗണിൽ പോകുന്നുണ്ടെന്ന് പറഞ്ഞു, ഞാനും പോയാലോ...?? എനിക്ക് കുറച്ച് ഷോപ്പിങ്ങും കൂടിയുണ്ട്..."

" അവരെന്നാ പോകുന്നത്..??"

" എന്നോട് പറഞ്ഞത് ഞായറാഴ്ച പോകുമെന്ന് ആണ്, എനിക്കാണെങ്കിൽ ഇവിടെ ഇരുന്നിട്ട് ആകെക്കൂടി ബോറടിക്കുന്നു ഞാനൊന്ന് കറങ്ങിയിട്ട് വരാം..."

" ഓ അതിനെന്താ നീ പോയിട്ട് പോരെ എല്ലാം നമ്മുടെ പിള്ളേർ തന്നെയല്ലേ..." അക്കാര്യത്തിൽ ആൽബിക്കു പൂർണ്ണ സമ്മതം ആയിരുന്നു,

സ്റ്റെല്ല പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ ആൽബിയുടെ പോസിറ്റീവായ മറുപടി അവളെ കുറച്ച് സന്തോഷത്തിലാക്കി,

പതിവുപോലെ മറ്റു വിശേഷങ്ങളും കൂടി പറഞ്ഞശേഷം അവർ ഫോൺ വെച്ചതും, സ്റ്റെല്ല അപ്പോൾ തന്നെ ജെറിനു മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു,

' എടാ സൺഡേ ഞാനും വരുന്നുണ്ട് നമുക്ക് ഒന്ന് കറങ്ങിയിട്ട് വരാം...'

മെസ്സേജ് സെൻ്റ് ആയിരിക്കുന്നു.

ഏകദേശം നാലുമണി ആയപ്പോഴാണ് ജെറിൻ തന്റെ ഉച്ച ഉറക്കം ഉണരുന്നത്,

ഈ സമയത്ത് ഒരു ഉറക്കം പതിവില്ല പക്ഷേ ഇന്ന് എന്തോ വല്ലാത്ത ക്ഷീണം പോലെ...

ഫോൺ എടുത്ത് സമയം നോക്കിയതും അവൻ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു, വൈകുന്നേരം ഗ്രൗണ്ടിൽ കളിയുള്ളതാണ്..

അപ്പോഴാണ് യാദൃശ്ചികമായി വാട്സാപ്പിൽ സ്റ്റെല്ലയുടെ ഒരു മെസ്സേജ് അവൻ ശ്രദ്ധിക്കുന്നത്,

ആകാംക്ഷയോടെ മെസ്സേജ് തുറന്നു നോക്കിയതും അവൻ്റെ

💬 Comments

View all comments