0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 192.5K

എത്തിയേക്കാം.."

ഏകദേശം മുക്കാൽ മണിക്കൂർ കൊണ്ട് തന്നെ ജെറിനും മെർലിനും ആൽബിൻ്റെ വീട്ടിലേക്ക് എത്തിയിട്ടുണ്ടായിരുന്നു,

അന്ന മോളെ അമ്മയെ ഏൽപ്പിച്ച് ആഞ്ചലോയെ മാത്രമാണ് സ്റ്റെല്ല കൂട്ടിയത്, വണ്ടിയിലേക്ക് കയറിയതും അവളുടെ ജോലി കൂടുതൽ എളുപ്പമാക്കി കൊണ്ട് കുഞ്ഞിനെ മെർലിൻ എടുത്തു,

വാഹനം ആദ്യം തന്നെ പോയത് കോട്ടയം നഗരത്തിലെ ഷോപ്പിംഗ് മാളിലേക്ക് ആണ് കുറച്ച് അധിക സമയം തന്നെ അവർ ചിലവഴിച്ചിട്ടുണ്ടായിരുന്നു...

ഇതിനിടയിൽ എല്ലാം ജെറിൻ കൂടുതൽ തമാശ പറയുകയും മെർലിനും കട്ടക്ക് കട്ടക്ക് പിടിച്ചു നിൽക്കുകയും ചെയ്യുന്നത് അവരുടെ യാത്ര കൂടുതൽ ഉഷാറാക്കിയിട്ടുണ്ടായിരുന്നു...

ശരിക്കും പ്രായം കുറഞ്ഞ കുട്ടികളുടെ കൂടെ യാത്ര ചെയ്യുമ്പോൾ തനിക്കും പ്രായം കുറഞ്ഞതുപോലെ അവൾക്ക് ഫീൽ ചെയ്തു തുടങ്ങി,

രാവിലത്തെ പ്രഭാത ഭക്ഷണം അവർക്ക് സ്റ്റെല്ലയുടെ വകയായിരുന്നു,

അതിനിടയിൽ പോകുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം എടുക്കുന്ന നല്ല ഫോട്ടോകൾ അവൾ അപ്പോൾ തന്നെ ആൽബിനെ അയച്ചുകൊടുക്കുന്നുണ്ടായിരുന്നു,

അത് പണ്ടുമുതലേ ശീലിച്ച ഒരു കാര്യമാണ് എവിടെപ്പോയാലും ഫോട്ടോ എടുത്താൽ അപ്പോൾ തന്നെ ആൽബിന് അയച്ചുകൊടുക്കും.

ഷോപ്പിംഗ് മോളിൽ നിന്നും ഇറങ്ങിയപ്പോഴാണ് ജെറിൻ തന്റെ അടുത്ത പ്ലാൻ മുന്നോട്ട് വെച്ചത് "നമുക്ക് ഇലവീഴാ പൂഞ്ചിറയും ഇല്ലിക്കൽ കല്ലും ഒന്ന് കണ്ടിട്ട് വന്നാലോ...??"

" എടാ അതൊക്കെ ഒരുപാട് ദൂരം അല്ലേ മാത്രമല്ല കുറച്ചു നടക്കാൻ ഉണ്ടെന്നും ആണ് ഞാൻ കേട്ടത്..??"

സ്റ്റെല്ല അധികം ദൂരേക്ക് പോവാൻ ആഗ്രഹിച്ചിരുന്നില്ല,

" ചേച്ചി അത്രയ്ക്ക് നടക്കാൻ ഒന്നുമില്ല അവിടെ ജീപ്പ് സർവീസ് ഉണ്ട് നമ്മൾ ചെറിയ പൈസ കൊടുത്താൽ മതി മുകളിലേക്ക് എത്തിക്കും, ഇതൊക്കെ ഇപ്പോൾ അല്ലെ നമുക്കൊന്ന്

💬 Comments

View all comments