0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 193K

ഒരു ചിത്രത്തിന്റെ മനോഹാരിത നൽകുന്നു....

അവർ മൂന്ന് പേരും കുറച്ചു സമയം എല്ലാം മറന്ന് അവിടുത്തെ പാറ കെട്ടുകളിൽ ഇരിപ്പ് ഉറപ്പിച്ചു,

നഗരത്തിന്റെ തിരക്കുകളിൽ നിന്നും അകന്ന്, പ്രകൃതിയുടെ മടിത്തട്ടിൽ അൽപ്പനേരം ചിലവഴിക്കുമ്പോൾ മനസ്സിലെ എല്ലാ വിഷമങ്ങളും അലിഞ്ഞുപോകുന്നതുപോലെ

ഏകദേശം 5:30 ആയപ്പോഴേക്കും അവർ തിരിച്ചിറങ്ങിയിരുന്നു, താഴെ കടയിൽ നിന്നും ചായയും കുടിച്ച് തിരിച്ചു വാഹനം ഓടി കൊണ്ടിരിരുന്നു,

മെയിൻ ഹൈവേയിലേക്ക് കയറി, ഇന്നോവ ഓടിക്കൊണ്ടിരിക്കുമ്പോൾ ആണ് ജെറിൻ സ്റ്റെല്ലയോട് യാദൃശ്ചികമായി ഒരു കാര്യം ചോദിക്കുന്നത്,

" ചേച്ചി ഈ സ്റ്റുഡൻ്റ് വിസക്ക് കൊടുക്കുന്ന കാര്യങ്ങളൊക്കെ എങ്ങനെയാണ്..??"

" എന്താ നിനക്ക് പോകാൻ ഉള്ള കാര്യങ്ങള് ഒക്കെ റെഡിയായോ...??"

സ്റ്റെല്ലയും മെർലിനും ഒരു പോലെ ജെറിൻ്റെ മുഖത്തേക്ക് നോക്കി,

"അവർ വിളിച്ചിട്ടുണ്ടായിരുന്നു, ഇപ്പോൾ തന്നെ പ്രോസസ് സ്റ്റാർട്ട് ചെയ്താൽ മാത്രമേ സമയത്തിന് റെഡി ആവുകയുള്ളൂ എന്നാ പറഞ്ഞത്, ഞാൻ അടുത്ത വ്യാഴാഴ്ച കോഴിക്കോട് പോവുകയാണ്..."

" എടാ ഈ കോട്ടയത്ത് ഇത്രയും ഏജൻസികൾ ഉള്ളപ്പോൾ നീ എന്തിനാണ് കോഴിക്കോട് പോകുന്നത് നിനക്ക് ഇവിടെയെങ്ങാനും കൊടുത്താൽ പോരായിരുന്നോ...??"

ഇത്തവണ മെർലിൻ ആണ് ചോദിച്ചത്

"അതിപ്പോൾ ഞങ്ങൾ രണ്ടുമൂന്നു കൂട്ടുകാരുണ്ട്, അവരെല്ലാവരും സെയിം ഏജൻസിയിൽ കൊടുത്തപ്പോൾ ഞാനും അങ്ങ് കൊടുത്തു, പിന്നെ ആ പേരും പറഞ്ഞ് ഇടക്കെല്ലാം കോഴിക്കോട് വരെ പോകാമല്ലോ..??"

" അത് ശരിയാ ഇടയ്ക്കെല്ലാം ആ പേര് പറഞ്ഞൂന്ന് കറങ്ങിയിട്ട് വരാം..."

ജെറിൻ പറഞ്ഞത് മെർലിൻ സപ്പോർട്ട് ചെയ്തു,

" ഞാൻ അടുത്ത വ്യാഴാഴ്ച പോകുന്നുണ്ട് നിങ്ങൾ വരുന്നുണ്ടോ നമുക്ക് ഇതുപോലെ ഒന്നു പോയി കറങ്ങിയിട്ട് വരാം..."

💬 Comments

View all comments