Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]
" എടാ ഞാൻ ഉണ്ടാവില്ല എനിക്ക് അടുത്തതിന്റെ പിന്നത്തെ ആഴ്ച എക്സാം തുടങ്ങും അപ്പോൾ വീട്ടിൽ നിന്നും വിടില്ല.."
മെർലിൻ ആദ്യമേ കൈ ഒഴിഞ്ഞു,
" ചേച്ചിയോ..??"
അവൻ്റെ ചോദ്യത്തിന് സ്റ്റെല്ല മറുപടിയൊന്നും പറഞ്ഞില്ല,
" ചേച്ചി എനിക്ക് ഈ വിസ ഡോക്യുമെൻ്റേഷൻ കാര്യങ്ങളൊക്കെ പറഞ്ഞു തരാൻ അറിയുന്ന ഒരാൾ കൂടി ഉണ്ടെങ്കിൽ നല്ലതാണ്, ചേച്ചി വരുന്നുണ്ടോ...??"
മറുപടിയൊന്നും പറയാതെ അപ്പോഴും മറ്റൊരു കാര്യത്തെപ്പറ്റിയാണ് സ്റ്റെല്ല ആലോചിച്ചുകൊണ്ടിരുന്നത്,
' എന്തുകൊണ്ട് ഇതൊരു നല്ല അവസരമായി ഉപയോഗിച്ചുകൂടാ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റിയ നല്ല ഒരു അവസരം, ആൽബിയോട് സംസാരിക്കണം...'
"ചേച്ചി ഞാൻ പറഞ്ഞത് കേൾക്കുന്നുണ്ടോ..????"
ജെറിൻ മിററിൽ കൂടി നോക്കി ഒന്നുകൂടി ചോദിച്ചതും സ്റ്റെല്ല പെട്ടെന്ന് ചിന്തയിൽ നിന്നും ഉണർന്നു,
" എടാ ഞാൻ ആൽബിയോട് ചോദിക്കട്ടെ എനിക്കും കോഴിക്കോടൊക്കെ ഒന്ന് പോയി കാണണമെന്നുണ്ട്..."
സ്റ്റെല്ലയുടെ അടുത്ത് നിന്നും കിട്ടിയ ആദ്യത്തെ പോസിറ്റീവ് മറുപടി ജെറിനെ പ്രതീക്ഷകൾ നൽകി,
പ്ലാൻ ചെയ്തതുപോലെ തങ്ങൾ രണ്ടുപേരും മാത്രമാണെങ്കിൽ അവന് ഒരുപാട് ചോദ്യങ്ങൾക്ക് അന്ന് ഉത്തരം കിട്ടും,
ജെറിൻ തൻ്റെ ശരീരത്തിൽ കൂടി ഒരു വിറയൽ കടന്നുപോകുന്നത് തിരിച്ചറിഞ്ഞു,
അതേസമയം തന്നെ സ്റ്റെല്ലയും മനസിൽ ചില കണക്ക് കൂട്ടലുകൾ നടത്താൻ തുടങ്ങിയിട്ടുണ്ടായിരുന്നു,
' എങ്ങനെയെങ്കിലും ഈ അവസരം ഉപയോഗപ്പെടുത്തണം...'
വൈകുന്നേരം ഏകദേശം ആറരയോട് അടുത്താണ് അവർ വീട്ടിലെത്തിയത്,
സ്റ്റെല്ലയെ വീട്ടിൽ ആക്കിയ ശേഷം ജെറിനും മെർലിനും തിരിച്ചുപോയി,
വൈകി വന്നെങ്കിലും അമ്മയുടെ മുഖത്ത് ഭാവമാറ്റം ഒന്നുമില്ല,
അവൾ പതിവ് പോലെ കുളിച്ച് ഫ്രഷായി കുറച്ച് സമയം ഫോണിൽ നോക്കി നിന്നു...
💬 Comments
View all comments