Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]
ഇതിനിടയിൽ എല്ലാം ജെറിൻ പറഞ്ഞ കാര്യത്തെപ്പറ്റി വീണ്ടും ആലോചിച്ചു,
' വീട്ടിൽ നിന്നും ഇറങ്ങാൻ ചിലപ്പോൾ ആ ഒരു കാരണം മതിയാവാം, പക്ഷേ അതിനുശേഷം ചിലപ്പോൾ മുഴുവൻ സമയവും അവൻ കൂടെ ഉണ്ടെങ്കിൽ..??? '
" അങ്ങനെ എങ്കിൽ താൻ പോകുന്നതിൽ അർത്ഥമൊന്നുമില്ലല്ലോ...?? അപ്പോൾ കുറച്ച് സമയം മാറി നിൽക്കാൻ പാകത്തിന് എന്തെങ്കിലും കാര്യവും കാരണവും ഉണ്ടെങ്കിൽ മാത്രമേ ഇങ്ങനെ ഒരു പ്ലാൻ ചെയ്യുന്നതിൽ കാര്യമുള്ളൂ, ആൽബിയോട് സംസാരിച്ചു നോക്കാം....'
വൈകുന്നേരം ആൽബി വിളിക്കുന്നതിനായി അവൾ കാത്തിരുന്നു.
രാത്രി ഏകദേശം പത്തര ആയപ്പോഴാണ് ആൽബിയുടെ കോൾ വരുന്നത്,
" സ്റ്റെല്ലാ ഫോട്ടോസ് ഒക്കെ അടിപൊളി ആണല്ലോ നല്ലോണം ഒന്ന് കറങ്ങി എന്ന് തോന്നുന്നു..."
ഫോണെടുത്തതും ആൽബിയുടെ വക കമന്റ്,
"ഞാനും ഒന്ന് കറങ്ങട്ടെ ആൽബി ഇപ്പോൾ അവിടെ സിംഗിളായി ആഘോഷിക്കുകയല്ലേ.."
സ്റ്റെല്ലയും ഒട്ടും വിട്ടുകൊടുത്തില്ല
" ഓ പിന്നെ പറയുന്നത് കേട്ടാൽ തോന്നും ഞാനിവിടെ അങ്ങ് ഓടിനടന്ന് ആഘോഷിക്കുകയാണെന്ന്..."
" ചിലപ്പോൾ ആയിരിക്കും, പിന്നെ ആൽബി എനിക്കൊരു കാര്യം പറയാനുണ്ട്..."
" എന്ത് കാര്യം..??"
" അത് ഞാൻ പറഞ്ഞില്ലായിരുന്നോ ശിവ എന്നെ കാണണമെന്ന് പറഞ്ഞ കാര്യം... അതിനിപ്പോൾ ഒരു വഴി തെളിഞ്ഞു വന്നിട്ടുണ്ട്.."
"എന്തു വഴി..??"
ആൽബി കുറച്ച് സീരിയസായി തന്നെ അമർന്നിരുന്നു,
" അടുത്ത ആഴ്ച ജെറിൻ കോഴിക്കോട് പോകുന്നുണ്ട്, അവൻ ജർമനിക്ക് പോകുന്നതിന്റെ വിസയുടെ കാര്യങ്ങളൊക്കെ ശരിയാക്കുവാൻ, അപ്പോൾ അവന് ഈ വിസ ഡോക്യുമെന്റേഷൻ കാര്യങ്ങളിൽ ഒക്കെ അത്യാവശ്യം എക്സ്പീരിയൻസ് ഉള്ള ആരെങ്കിലും കൂടെ വേണം, എന്നോട് പോരുമോ എന്ന് ചോദിച്ചു.."
സ്റ്റെല്ല
💬 Comments
View all comments