0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 231.2K

പറഞ്ഞു നിർത്തിയതും ആൽബിൻ ഒന്നും മനസ്സിലാകാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു,

" നീയെന്താ ഉദ്ദേശിക്കുന്നത്..??"

" അല്ല ഞാൻ വിചാരിക്കുവാ ശിവയോട് കോഴിക്കോട് വരെ ഒന്ന് വരാൻ പറഞ്ഞാലോ, ഇതിനിടയിൽ എപ്പോഴെങ്കിലും എനിക്ക് ഒരു അവസരം കിട്ടുകയാണെങ്കിൽ അവനെ ഒന്ന് കാണാമല്ലോ...??"

സ്റ്റെല്ലാ ആൽബിനെ നോക്കി ചെറുതായി കണ്ണിറുക്കി കൊണ്ടാണ് പറഞ്ഞത്,

" സ്റ്റെല്ലാ, നീ എന്ത് മണ്ടത്തരമാണ് പറയുന്നത് ജെറിൻ അത്ര തീരെ ചെറിയ പയ്യൻ ഒന്നുമല്ല അവൻ ഇതിനിടയിൽ എന്തെങ്കിലും കാണുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ പിന്നെ നമ്മൾക്ക് നാട്ടിൽ പോലും നിൽക്കേണ്ടി വരില്ല, അത് വളരെ റിസ്ക് നിറഞ്ഞ പരിപാടിയാണ് വേണ്ട.."

" അല്ല ആൽബി, ഇതിനിടയിൽ എപ്പോഴെങ്കിലും ഒരു ചാൻസ് കിട്ടിയാൽ...???" സ്റ്റെല്ല പിന്നെയും ആൽബിയോട് ഒരു റിക്വസ്റ്റ് രൂപത്തിൽ പറഞ്ഞു നോക്കി,

"എടി, ശിവയെ കാണാനുള്ള നിൻ്റെ ആഗ്രഹം എനിക്ക് മനസ്സിലാകും പക്ഷേ നിനക്ക് ഞാൻ പറയുന്നതിന്റെ പൊരുൾ മനസ്സിലാകുന്നില്ല, കാര്യം ജെറിൻ ചിരിച്ചും തമാശ കളിച്ചും നടക്കുന്നുവെങ്കിലും, അത്യാവശ്യ കാര്യങ്ങൾ മനസ്സിലാക്കാനുള്ള പ്രായവും പക്വതയും അവനുണ്ട്, നിന്നെയും ശിവയും ഒരുമിച്ച് കാണുകയോ അല്ലെങ്കിൽ അങ്ങനെ എന്തെങ്കിലും അവൻ്റെ കണ്ണിൽ പെടുകയോ ചെയ്താൽ...??? നമുക്ക് എങ്ങനെ ഇതെല്ലാം ഫേസ് ചെയ്യാൻ പറ്റും..."

ആൽബിൻ ഒരു തരത്തിലും അടുക്കുന്നില്ല എന്നുള്ളത് സ്റ്റെല്ലയുടെ പ്രതീക്ഷകളെ തളർത്തി,

"സ്റ്റെല്ലാ ഇത്രയും റിസ്ക് എടുത്ത് ഓപ്പൺ ആയി, ഒന്നും ഇപ്പോൾ ആലോചിക്കേണ്ട.. ഇതിനെക്കാൾ നല്ലതും അത്യാവശ്യവും സേഫ് ആയ ഒരു വഴിയാണ് ആവശ്യം, അതുവരെ നീയൊന്ന് ക്ഷമിക്ക്..."

" ശരി ആൽബി..."

ആൽബിക്ക് മറുപടിയായി

💬 Comments

View all comments