0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 231.2K

അധികമൊന്നും പറയാതെ അവൾ പിന്നീട് വിഷയം മാറ്റി വിട്ടു,

ആൽബി പറഞ്ഞതിൽ ചെറിയ കാര്യമുണ്ട് അത്യാവശ്യം സേഫ് ആണെങ്കിൽ മാത്രമേ ഈ കാര്യം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുകയുള്ളൂ,

അവർ തമ്മിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ വാട്സാപ്പിൽ ജെറിന്റെ മെസ്സേജ് വരുന്നത് അവൾ ശ്രദ്ധിച്ചു,

" ചേച്ചി എന്തായി..??? ചേട്ടനോട് സംസാരിച്ചു നോക്കിയോ..?? വരുന്നുണ്ടോ..?" "

തുടങ്ങി പുറകെ പുറകെ മെസ്സേജുകൾ വന്നുകൊണ്ടിരിക്കുന്നു,

"എടാ ഇച്ചായൻ സമ്മതിക്കില്ല, അത്രയും ദൂരം വരാൻ പറ്റിയ സാഹചര്യമല്ല എന്ന്..."

സ്റ്റെല്ല അവന് മെസ്സേജ് അയച്ചിട്ട് കാര്യം പറഞ്ഞു, അവളുടെ ഉള്ളിൽ ഒരുപാട് ആഗ്രഹങ്ങൾ പ്രതീക്ഷ നശിച്ചു കഴിഞ്ഞിരുന്നു,

" ചേട്ടനോട് ഞാൻ സംസാരിക്കണോ..?? ഞാൻ സംസാരിച്ചാൽ റെഡിയാകുമോ...??"

ജെറിൻ പിന്നെയും വിടാൻ ഭാവമില്ല,

" എടാ വേണ്ട അത് ശരിയാവില്ല, ഞാൻ എന്തായാലും വരുന്നില്ല, നീ പോയിട്ട് പോരെ.." അതും പറഞ്ഞ് അവൾ ഓൺലൈനിൽ നിന്നും ഇറങ്ങി, പിന്നെ വന്ന മെസ്സേജുകൾ ഒന്നും അവൾ നോക്കാൻ പോയില്ല.

അന്നത്തെ രാത്രി ഉറങ്ങാൻ കിടന്നെങ്കിലും അവളുടെ മനസ്സിൽ എന്തൊക്കെയോ വിങ്ങി നിൽക്കുന്നുണ്ടായിരുന്നു,

പിറ്റേദിവസം വൈകുന്നേരം പള്ളിയിലെ പരിപാടിയിൽ കുടുംബസമേതം നിൽക്കുന്ന സമയമാണ് സ്റ്റെല്ലയുടെ ഫോൺ തുടർച്ചയായി റിംഗ് ചെയ്യുന്നത്...

ഫോൺ എടുത്തു നോക്കിയതും ശിവയാണ്. തൊട്ടടുത്ത് ആൽബിൻ്റെ അമ്മ ഉള്ളതിനാൽ, അവൾ കോൾ കട്ട് ചെയ്തു,

ആദ്യ തവണ കട്ട് ചെയ്തതിനാൽ പിന്നെ ശിവാ തിരിച്ചു വിളിച്ചില്ല, അതിനുപകരം വാട്സാപ്പിൽ ഫ്രീ ആകുമ്പോൾ വിളിക്കണമെന്ന് മെസ്സേജ് അയച്ചിട്ടു,

ഏകദേശം ഒന്നരമണിക്കൂറോളം കഴിഞ്ഞ ശേഷമാണ് സ്റ്റെല്ല ഫ്രീ ആയത്,

പള്ളി കഴിഞ്ഞിറങ്ങിയതും പതിവുപോലെ അമ്മ

💬 Comments

View all comments