0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 231.6K

മീറ്റിങ്ങിനായി നിന്നിട്ടുണ്ടായിരുന്നു,

പപ്പയാണ് അവളെയും കുട്ടികളെയും വീട്ടിലെത്തിച്ചത്, അവരെ വീട്ടിലേക്ക് വിട്ടതിനുശേഷം പപ്പാ പതിവ് പോലെ അങ്ങാടിയിലേക്ക് പോവുകയും ചെയ്തു,

പപ്പ ഇറങ്ങിയതിന് പുറകെ ശിവയുടെ ഫോണിലേക്ക് സ്റ്റെല്ല തിരിച്ചുവിളിച്ചു,

" എന്താ ശിവ അവസരപ്പെട്ട് വിളിക്കുന്നത്..??"

"പെണ്ണെ, ഞാൻ പറഞ്ഞ കാര്യത്തിൽ വല്ല തീരുമാനവുമായോ...??

" ഇല്ലാ ശിവ ഒരു പ്ലാൻ തയ്യാറായി വന്നതായിരുന്നു പക്ഷേ അത് ആൽബിൻ സമ്മതിച്ചില്ല..."

അവളുടെ സംസാരത്തിലെ വിഷാദ ഭാവം ശിവ ശ്രദ്ധിച്ചിരുന്നു

" എന്തുപറ്റി..???"

" അതിനി പറഞ്ഞിട്ട് കാര്യമില്ല വിട്ടേക്ക്..."

" കം ഓൺ സ്റ്റെല്ലാ, അറ്റ്ലീസ്റ്റ് അതെന്തായിരുന്നു എന്നെങ്കിലും പറഞ്ഞുകൂടെ...?? "

ശിവ വിടാൻ ഭാവമില്ല,

"അത് എൻ്റെ ഒരു കസിൻ പയ്യൻ കോഴിക്കോട് വരെ പോകുന്നുണ്ട്, അപ്പോൾ ഞാനും ആ കൂടെ പോയി ശിവയോട് അങ്ങോട്ട് വരാൻ പറയാൻ നിൽക്കുകയായിരുന്നു, ആൽബിയോട് ഈ കാര്യം സംസാരിച്ചപ്പോൾ സമ്മതിച്ചില്ല....!! "

" വൈ നോട്ട്..?? എന്താ പ്രശ്നം...??"

"ആൽബി പറയുന്നത് , ഈ കൂടെ വരുന്ന പയ്യൻ നമ്മളെ ഒരുമിച്ച് കണ്ടാലോ അല്ലെങ്കിൽ നമ്മളെ പറ്റി എന്തെങ്കിലും സൂചന കിട്ടിയാലോ ഓക്കേ പ്രോബ്ലം ആകും എന്നാണ്, അതുകൊണ്ട് ആൽബി ഈ പ്ലാൻ വേണ്ട എന്ന് പറഞ്ഞു...."

അത് പറയുമ്പോൾ അവളുടെ മുഖത്ത് ദുഃഖവും പ്രതീക്ഷകൾ മങ്ങിയതിന്റെ വെളിച്ചക്കുറവും ശിവ ശ്രദ്ധിക്കുന്നുണ്ടായിരുന്നു,

" സ്റ്റെല്ല ഈ കോഴിക്കോട് എന്ന് പറയുന്നത് വയനാടിന്റെ അടുത്തുള്ളതല്ലേ..??"

" അതെ എന്താ ശിവാ...??"

" ഞാൻ നിന്നെ ഇപ്പോൾ വിളിക്കാം ഒരു 10 മിനിറ്റ്..."

" ആം ഓക്കേ..."

ശിവ ഫോൺ

💬 Comments

View all comments