0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 236.5K

കട്ട് ചെയ്തു ,

അടുത്തതായി ശിവയെ വിളിക്കാൻ വേണ്ടി നമ്പർ ഡയൽ ചെയ്തു തുടങ്ങിയതും ഡോറിൽ തുടർച്ചയായി ആരോ മുട്ടാൻ തുടങ്ങി,

വാതിൽ തുറന്നു നോക്കിയതും ഇവിടുത്തെ ആന്റിയാണ്,

" മോളെ 10.30 മണിയായില്ലേ, വാ ഭക്ഷണം കഴിക്കാം.."

" ആം ശരി ആന്റി, ഞാനിപ്പോൾ വരാം..."

സ്റ്റെല്ല ഫോൺ തിരികെ ചാർജറിൽ ഇടുമ്പോൾ, ആൻ്റി അവളെ മൊത്തമായി ഒന്നും നിരീക്ഷിച്ചു,

" എൻ്റെ ഇസബല്ല കൊച്ചിന്റെ ഡ്രസ്സ് എല്ലാം നിനക്ക് നന്നായി ചേരുന്നുണ്ട്..."

ഒരു നിമിഷം അവളെ സങ്കടത്തോടെ നോക്കി നിന്നശേഷം ആൻ്റി താഴേക്ക് ഇറങ്ങിപ്പോയി,

സ്റ്റെല്ല രണ്ടാം നിലയിൽ നിന്നും താഴെ ഇറങ്ങി ഡൈനിങ് ടേബിളിൽ വന്നിരുന്നതും ജെറിൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു,

" എന്താടാ...ഇത് കൊള്ളത്തില്ലേ..??"

"ചേച്ചി ഈ ഡ്രസ്സിൽ ആദ്യമായി കാണുവല്ലേ, നല്ല സൂപ്പറായിട്ടുണ്ട് കാണാൻ..."

" ഓ ശരി..."

അവൾ ചെറിയ പുഞ്ചിരിയോടെ ഡൈനിങ് ടേബിളിലേക്ക് ഇരുന്നു,

ചപ്പാത്തിയും കടലക്കറിയുമായിരുന്നു അന്ന് രാത്രിയിലെ ഭക്ഷണം... ഏകദേശം അരമണിക്കൂറോളം പരസ്പരം സംസാരിച്ചു കൊണ്ട് അവർ ഭക്ഷണം കഴിച്ചു,

ഇതിനിടയിൽ സ്റ്റെല്ലയെപ്പറ്റി കൂടുതൽ കാര്യങ്ങൾ അവർ ചോദിച്ചറിയുകയും ചെയ്തു,

ആ കുടുംബത്തിൽ ജെറിന്റെ സ്വാതന്ത്ര്യം കണ്ടപ്പോൾ അവൻ അവിടെ സ്ഥിരം സന്ദർശകൻ ആണെന്നും അവർക്ക് ജെറിനെ വലിയ കാര്യമാണെന്നും അവൾക്ക് മനസ്സിലായി,

ഡിന്നർ കഴിഞ്ഞ് ഒരു 15 മിനിറ്റ് കൂടി വർത്തമാനം പറഞ്ഞിരുന്ന ശേഷം സ്റ്റെല്ല രണ്ടാം നിലയിലേക്ക് തന്നെ കയറിപ്പോയി,

രണ്ടാം നിലയിൽ നിന്നും പുറത്തേക്ക് തുറക്കുന്ന ഒരു ഡോർ ഉണ്ട്, വന്നപ്പോൾ തന്നെ സ്റ്റെല്ല അത് ശ്രദ്ധിച്ചിരുന്നു,

കുറച്ച്

💬 Comments

View all comments