Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]
ചാർജ് ആക്കിയതേയുള്ളൂ..."
" ആണോ മോളെ...!! പിന്നെ ആൽബി വിളിച്ച് സംസാരിച്ചിട്ടുണ്ടായിരുന്നു മോൾ ഇന്ന് വരത്തില്ല അവിടെ ഏതോ ഒരു കസിൻ്റെ വീട്ടിൽ നിൽക്കുകയാണെന്ന്..."
" ആം അമ്മേ, ഇവിടെ ജെറിൻ്റെ കസിൻ ഹൗസ് ഉണ്ട്, ആൽബി അറിയുന്ന ആൾക്കാർ കൂടിയാണ്..."
" ഇതുകൊണ്ട് ഒക്കെയാ അത്രയും ദൂരം പോകുന്നത്, എനിക്ക് വലിയ താല്പര്യമില്ലാതിരുന്നത് മാത്രമല്ല ആഞ്ചലോയ്ക്ക് നീ അടുത്ത് ഇല്ലാതെ ഉറങ്ങാൻ പറ്റുമോ..??"
അമ്മ അത് പറഞ്ഞതും സ്റ്റെല്ലയുടെ നെഞ്ചിൽ കൂടി ഒരു കൊള്ളിയാൻ മിന്നി,
' ശരിയാണ് ആഞ്ചലോ താൻ അടുത്ത് അല്ലാതെ ഉറങ്ങാത്ത കൂട്ടത്തിലാണ് പക്ഷേ ഇത്തരം ഒരു സാഹചര്യത്തിൽ വന്ന് പെട്ടാൽ പിന്നെ എന്ത് ചെയ്യാൻ...'
എങ്ങനെയെങ്കിലും ഇന്നൊരു രാത്രി ഇവിടെ കഴിച്ചുകൂട്ടി അതിരാവിലെ തന്നെ തിരിച്ചു പോകണം,
" അമ്മേ എനിക്ക് ചെക്കനെ ഒന്ന് കാണണം വീഡിയോ കോൾ ചെയ്യാമോ...??"
" ആം ഇപ്പൊൾ വിളിക്കാം..."
അതും പറഞ്ഞ് അമ്മ കോൾ കട്ട് ചെയ്തതും പുറകെ വാട്സാപ്പിൽ വീഡിയോ കോൾ ചെയ്തു,
ഫോണെടുത്ത് സ്റ്റെല്ല സ്ക്രീനിലേക്ക് നോക്കി ഇരുന്നതും അപ്പുറത്ത് രണ്ടു കുട്ടികളും അമ്മയുടെ മടിയിൽ നിന്ന് അവൾക്ക് ഹായ് പറഞ്ഞു,
അവളുടെ മുഖം കണ്ടെത്തും ആഞ്ചലോ ചെറുതായി കരഞ്ഞു തുടങ്ങി,
അന്ന മോൾക്ക് മാറി നിൽക്കുന്നത് പുതിയ ശീലമല്ല, തന്നെ കണ്ടില്ലെങ്കിലും അവൾ കഴിച്ചു കൂട്ടും.
" അമ്മ നാളെ വരാമെടാ പൊന്നേ ഇന്ന് ഇവിടെ വന്ന് കുടുങ്ങിപ്പോയി...."
അവൾ ആഞ്ചലോയെ ഫോണിൽ കൂടി സമാധാനിപ്പിച്ചു, ഒരു 10 മിനിറ്റ് കൂടി അവരോട് വർത്തമാനം പറഞ്ഞശേഷം സ്റ്റെല്ല ഫോൺ
💬 Comments
View all comments