0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 236.8K

വേദനിക്കുവാ അങ്ങ് പിഴിഞ്ഞെടുക്കുക അല്ലായിരുന്നോ... ഇങ്ങനെ ഒരു കൊതിയൻ.." സ്റ്റെല്ല ബാൽക്കണിയിൽ കൂടി അങ്ങോട്ടുമിങ്ങോട്ടും നടന്ന് ഫോൺ വിളിയിൽ മുഴുകി,

" നാളെ എപ്പോഴാണ് പോകുന്നത്..??"

" അതിരാവിലെ പോകും..."

" ഒക്കെ എന്തായാലും പോകുന്നതിനു മുമ്പ് എന്നെ ഒന്ന് വിളിക്ക് കേട്ടോ..."

" ശരി എന്നാൽ ഞാൻ രാവിലെ വിളിക്കാം.." അതും പറഞ്ഞ് സ്റ്റെല്ല കോൾ കട്ട് ചെയ്തു,

കോൾ കട്ട് ആയതിനുശേഷം കുറച്ചു സമയം അവൾ ബാൽക്കണിയിൽ നിന്നുകൊണ്ട് പുറത്തെ കാഴ്ചകൾ ആസ്വദിച്ചു,

രാത്രിയിലെ കാഴ്ചകൾ ശരിക്കും മനസ്സിന് സമാധാനം നൽകുന്നു,

" അപ്പോൾ നമ്മൾ രണ്ടുപേരും വയനാട് വന്നതിന്റെ ശരിക്കും ഉദ്ദേശം ഇതായിരുന്നു അല്ലേ.....??????"

പുറകിൽ നിന്നും ആ ശബ്ദം കേട്ടതും സ്റ്റെല്ലാ ഞെട്ടിത്തരിച്ച് അനങ്ങാൻ ആവാതെ നിന്നു,

അവൾ പതിയെ ശബ്ദം കെട്ടിടത്തേക്ക് നോക്കി, ഇരുട്ടിൽ നിന്നും ജെറിൻ പതിയെ പുറത്തേക്ക് വന്നു...!!!!

" എനിക്ക് ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു പക്ഷേ ഇപ്പോൾ ഞാൻ ചോദിക്കുന്നത് ഒരൊറ്റ ചോദ്യം മാത്രമാണ്, അന്ന് റിസോർട്ടിൽ പാതിരാവിൽ ചേച്ചി കാണാൻ പോയതും ഇന്ന് കണ്ട ആളും ഒരേ വ്യക്തി തന്നെയാണോ..??" അടുത്ത ചോദ്യം കൂടി വന്നതും നെഞ്ചിൽ കൂടി ഒരു അമ്പു തറച്ചു പോയതുപോലെ അവൾ ഷോക്കടിച്ചു നിന്നു,

" ജെറിൻ നിനക്ക് ഇതെല്ലാം....??????"

അവളുടെ തൊണ്ടയിൽ സ്വരം വിക്കി തുടങ്ങി,

" വൗ ആൽബിൻ ചേട്ടന്റെ സൽസ്വഭാവിയായ ഭാര്യ എന്നാൽ നാട്ടിൽ ചെയ്യുന്നത് ഒക്കെയോ...?? അതെല്ലാം പോട്ടെ പാലത്തിങ്ങൽ തറവാട്ടിലെ അഭിമാനിയായ അപ്പനും അമ്മയ്ക്കും മകൾ ഇതുപോലെയാണെന്നത് അറിയാമോ...???" അവൻ പുതിയ മുന്നോട്ട് നടന്നടുത്ത്

💬 Comments

View all comments