0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 237K

ഒരു ആഗ്രഹം..."

അവൻ പിന്നെയും കൈകൾ മുകളിലേക്ക് ഓടിച്ചു കൊണ്ടിരുന്നു,

അടുത്തനിമിഷം സ്റ്റെല്ല ഒട്ടും പ്രതീക്ഷിക്കാതെ ജെറിൻ അവളുടെ ചുണ്ടിലേക്ക് അമർത്തി ചുംബിച്ചു...!!

മൂന്ന് നാല് സെക്കൻഡ് ഓളം അവളുടെ ചുണ്ടിനെ അമർത്തി ഉമ്മ വെച്ച ശേഷം അവൻ തല പുറകോട്ട് വലിച്ചതും, സ്റ്റെല്ലക്ക് സ്ഥലകാലബോധം തിരികെ കിട്ടി....!!

അടുത്ത നിമിഷം ജെറിന്റെ പ്രതീക്ഷകളെ തകർത്തു കൊണ്ട് സ്റ്റെല്ല കൈ വീശി അവൻ്റെ കരണ കുറ്റി അടിച്ച് പൊട്ടിച്ചു.....!!

അതിവേഗത്തിലും കരുത്തിലും വന്ന അച്ചായത്തി പെണ്ണിൻ്റെ പ്രഹരത്തിൽ അവൻ്റെ കണ്ണിൽ കൂടി പൊന്നീച്ച പാറി....!!

ഒന്നാം തരം അടിയുടെ ഒച്ച താഴെ വരെ കേൾക്കാമായിരുന്നു, ഒരു നിമിഷത്തേക്ക്h ജെറിന് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായില്ല,

ചെറിയ ഭയത്തോടെയും നിരാശയോടെയും

അവൻ ഇടതു കവിളിലേക്ക് കൈ ചേർത്തു കൊണ്ട് , രണ്ടടി പുറകോട്ട് മാറി നിന്നു,

" ഞാൻ ചേച്ചിയെ സഹായിക്കണം എന്ന് മാത്രമേ കരുതിയിട്ടുള്ളൂ പക്ഷേ ഇനി ഇത് എങ്ങനെ തീർക്കണം എന്ന് എനിക്കറിയാം... നമ്മുടെ കുടുംബത്തിൽ നടക്കുന്ന ഒരു വിശേഷം എല്ലാവരും അറിയുന്നത് തന്നെയല്ലേ ഉചിതം..."

അതും പറഞ്ഞ് അവൻ താഴേക്ക് ബാൽക്കണി ഇറങ്ങി ഓടിപ്പോയി,

അപ്പോഴാണ് സ്റ്റെല്ലക്ക് ചെയ്ത കാര്യത്തെപ്പറ്റി ബോധം വരുന്നത്, ഒരു നിമിഷം അവൾ എന്തു ചെയ്യണം എന്നറിയാതെ നിന്നു,

വല്ലാതെ ടെൻഷൻ അടിച്ച്, രണ്ടുതവണ ആൽബിയുടെ ഫോണിലേക്ക് തുടർച്ചായി വിളിച്ചു നോക്കിയെങ്കിലും അവൻ കോൾ എടുത്തിട്ടില്ല, എന്ത് ചെയ്യണം...??? ഒരെത്തും പിടിയും കിട്ടുന്നില്ല,

ഒരു വശത്തു തന്നോട് പിണങ്ങി നിൽക്കുന്ന ആൽബി....!!

മറുവശത്ത് കയ്യിൽ ആറ്റം ബോംബുമായി നിൽക്കുന്ന ജെറിൻ....!!

💬 Comments

View all comments