0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 4734

തരാം എങ്ങനെ മരിക്കണം എന്നുള്ളതിന്റെ അവകാശം..!!  "
ഒരു ചിരിയോടെയുള്ള അയാളുടെ ആഞ്ജക്ക് പുറമെ  ചുറ്റും നിന്ന ഗുണ്ടകൾ ആറേഴുപേർ ആളുടെ അടുത്തേക്ക് വന്നു,
" നിനക്ക് ഞാൻ തന്നിരിക്കുന്ന അവകാശം ഇതിൽ നിന്നും ഏതു വേണം എന്ന് തിരഞ്ഞെടുക്കാൻ ഉള്ളതാണ്.."
അതും പറഞ്ഞു ആ മനുഷ്യൻ ഒരു കത്തിയും റിവോൾവറും രണ്ട് കൈകളിലായി നീട്ടി കാണിച്ചു,
"പ്ലീസ് സെലക്ട്‌ വൺ "
മുട്ടുകുത്തി നിൽക്കുന്ന വ്യക്തിയുടെ വായിൽ നിന്നും അപ്പോഴും കട്ട ചോര  ഒഴുകി ഇറങ്ങിക്കൊണ്ടേയിരുന്നു,  കൈകൾ പുറകോട്ട് ബന്ധിച്ചതിനാൽ പലപ്പോഴും മുന്നോട്ടു വീഴാൻ തുടങ്ങുന്നു,

ആരും കൈ പിടിക്കാനും സംരക്ഷിക്കാനോ ഇല്ല , എല്ലാം കൊണ്ടും  ഒറ്റപ്പെട്ടിരിക്കുന്നു , ദൈവം പോലും കൈ വിട്ട സമയം,
ഇനി കാത്തിരിക്കുന്നത് മരണത്തിന്റെ നിമിഷങ്ങളെയാണ് ഏതു നിമിഷം ഒരു കറുത്ത നിഴൽ പോലെ അത് തന്നെ തേടിയെത്തും,  അയാൾ തല ചെരിച്ച് തന്റെ സൈഡിൽ ആയിരി ബന്ധിച്ചിരിക്കുന്ന മറ്റൊരു വ്യക്തിയുടെ മുഖത്തേക്ക് നോക്കി,
അതിന് ഒരു യാത്ര പറച്ചതിന്റെ കനമുണ്ടായിരുന്നു ഒരു വിട പറയലിന്റെ വേദനയുണ്ടായിരുന്നു,
അടുത്ത നിമിഷം കാതുകൾ പൊട്ടി പോകുന്ന ശബ്ദത്തിൽ തുടരെ മൂന്ന് തവണ വെടി ഒച്ച മുഴങ്ങിയതും വെള്ള  ചുവരിലേക്ക് കട്ട ചോര തെറിച്ചു..!!

കോർമംഗലയിൽ നിന്നും മെയിൻ റോഡിൽ കൂടി ആൽബിന്റെ വണ്ടി ഓടിക്കൊണ്ടിരുന്നു,  ഏകദേശം വൈകുന്നേരം 4 മണിയോട്  അടുക്കുന്ന സമയം,
അവൻ ഇടക്കെല്ലാം വാച്ച് നോക്കി സമയം ഉറപ്പു വരുത്തുന്നുണ്ടായിരുന്നു,  ഇടയ്ക്ക് എപ്പോഴോ  ഫോൺ എടുത്തു നോക്കിയതും അതിൽ പ്രത്യേകിച്ച് നോട്ടിഫിക്കേഷൻ ഒന്നും തന്നെ വന്ന് കിടപ്പില്ല,
അതുകൊണ്ടു തന്നെ കുറച്ചു കൂടി കാറിന് വേഗത കൂട്ടി എത്രയും പെട്ടെന്ന് മുന്നോട്ടു എത്താനുള്ള പ്രവണതയിൽ പോളോയുടെ  ആക്സിലേറ്ററിലേക്ക് അവന്റെ കാലമർന്നു.

രണ്ട് ക്രോസ് റോഡ് കൂടി പാസ് ചെയ്ത് വാഹനം മുന്നോട്ടേക്ക് ഓടിയ ശേഷം ചെല്ലാൻ പറഞിരിക്കുന്ന അപ്പാർട്ട്മെന്റിന്റെ താഴെ അവൻ വാഹനം സൈഡ് ആക്കി,
കാർ അവിടെ തന്നെ നിർത്തിയിട്ട് അപ്പാർട്ട്മെന്റിന്റെ മുൻവശത്തേ ഗേറ്റിലെക്ക് അവന്റെ കണ്ണുകൾ ശ്രെദ്ധയോടെ പതിഞ്ഞു,
സമയത്തിന് വല്ലാത്ത ഇഴച്ചിൽ പോലെ, ഫോണടുത്ത്  യൂട്യൂബിൽ ഒരു ഗാനം ഓടി തുടങ്ങിയതും അവൻ കാർ സീറ്റ് പുറകോട്ട് ആക്കി അതിലേക്ക് ചാഞ്ഞു കിടന്നു,

ആൽബിന്റെ  ശരീരം ചെറുതായി വിയർക്കുന്നുണ്ടായിരുന്നു, കാറിൽ തന്റെ തൊട്ടടുത്തായി  വച്ചിരിക്കുന്ന ചെറിയ കവറിലേക്ക്  അവൻ ഇടക്കെല്ലാം ആശങ്കയോടെ നോക്കി,
സമയം പിന്നെയും ഇഴയുന്നു

💬 Comments

View all comments