0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 4734

, ചുറ്റോട് ചുറ്റും നോക്കി പരിസരം എല്ലാം സേഫ് ആണ് എന്ന് ഉറപ്പിച്ചതിനു ശേഷം ബാഗ് അവൻ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു,
സമയം ഏകദേശം അഞ്ചു മണിയോടെ അടുക്കുന്നു , അഞ്ചു മിനിറ്റ് കൂടി കഴിഞ്ഞതും  പെട്ടെന്ന് താൻ ആഗ്രഹിച്ച പെട്ടെന്ന് താൻ പ്രതീക്ഷിച്ചതുപോലെ അയാൾ അപ്പാർട്ട്മെന്റിൽ നിന്നും താഴേക്ക് ഇറങ്ങി വരുന്നു,
ചുറ്റും ഒന്ന് നോക്കിയ ശേഷം,  അയാൾ അവിടെ നിർത്തിയിട്ടിരുന്ന ഒരു ബുള്ളറ്റ് എടുത്ത് പുറത്തേക്ക് ഓടിച്ചു പോയിരിക്കുന്നു,
ഒട്ടും സമയം പാഴാക്കാതെ ആൽബി കാറിൽ നിന്നും ഇറങ്ങി ഡോർ ലോക്ക് ചെയ്ത ശേഷം മുന്നോട്ടു  നടന്നു,
എത്രയും പെട്ടെന്ന് ലിഫ്റ്റ് കയറി മുകളിലേക്ക് എത്തിയതും അവന്റെ ശരീരം ആകെ വിയർക്കാനും,
ഉൾഭയവും  ആശങ്കയും  ചേർന്ന്  ഒരു തരം വല്ലാത്ത മാനസിക അവസ്ഥയിലേക്ക് എത്താനും  തുടങ്ങിയിരുന്നു.

അവൻ പരിഭ്രമത്തോടെ ചുറ്റുപാടും നോക്കി വീണ്ടും മുന്നോട്ട് നടന്നു, ശേഷം ഡോറിന് മുന്നിൽ പോയി കോളിംഗ് ബെൽ അമർത്തി കവർ സുരക്ഷിതമായി ചേർത്ത് പിടിച്ചു നിന്നു,
രണ്ടു മിനിറ്റ് ആയിട്ടുണ്ട് തുറക്കുന്നില്ല, വീണ്ടും ഒരിക്കൽ കൂടി കോളിംഗ് ബെൽ അമർത്തിയതും, നിമിഷങ്ങൾക്കുള്ളിൽ ഡോർ തുറന്നു,
അകത്തു നിന്ന വ്യക്തിയെ കണ്ടതും ആൽബിന്റെ ഞരമ്പുകൾ ആകെ വലിഞ്ഞു മുറുക്കാൻ തുടങ്ങിയിരുന്നു...!!!

മടിവാള ,മാരുതിനഗർ സമയം 5  PM നോട് അടുക്കുന്നു,
വീശി അടിച്ച കാറ്റിൽ സമീപത്തെ മരത്തിൽ നിന്നും ഒരു വലിയ പൂ താഴേക്ക് പതിയെ  ആടിയാടി താഴെ വീണുകൊണ്ടിരുന്നു,
ഒരു കൊതുക് മൂളി  പറക്കുന്ന സമയം, മനുഷ്യൻ കണ്ണ് അടച്ചു തുറക്കാൻ എടുക്കുന്ന സമയം , ആൽബിന്റെയും സജിന്റെയും സകല പ്രതീക്ഷകളെയും വിചാരങ്ങളെയും തെറ്റിച്ചു കൊണ്ട് സ്റ്റെല്ല അവന്റെ കരണം അടിച്ചു പുകച്ചിരിക്കുന്നു,
നിന്ന നിൽപ്പിൽ നിമിഷങ്ങൾ കൊണ്ട് ആൽബി അവളുടെ അടുത്തേക്ക് എത്തി, സ്റ്റെല്ലയുടെ മുന്നിലേക് കയറി നിന്ന് ആൽബിൻ അവളെ  പ്രൊട്ടക്ട് ചെയ്തു,

അതേ സമയം അടികൊണ്ട പയ്യന് എന്താണ് സംഭവിച്ചത് എന്ന് ഒരു നിമിഷത്തെക്ക് മനസ്സിലായില്ലായിരുന്നു,
കണ്ണിൽ കൂടി ചെറുതായി ഇരുട്ട് കയറുന്നതും ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുന്നതും  ആ പയ്യൻ അതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു,
" പറ നീ ആർക്കുവേണ്ടിയാണ് അത് ചെയ്തത്..?? "
ഒരിക്കൽ കൂടി ചോദ്യം ഉയർന്നതും അവൻ ഒരു മിനിറ്റ് എന്ന് കൈ കൊണ്ട് കാണിച്ചു,  ശേഷം കൈ കൊണ്ട് അടി കിട്ടിയ കവിളിൽ  ചേർത്ത് അമർത്തി തിരുമ്മി,

" ചേച്ചി അത്

💬 Comments

View all comments