0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 4784

സോ  എങ്ങോട്ട് പോകാൻ ആണ് പ്ലാൻ..?? "
ശിവയുടെ സംസാരത്തിലെ മാറ്റവും അവൻ തന്നെ ആഗ്രഹിക്കുന്നതും എല്ലാം ആ ചോദ്യത്തിൽ നിന്നും വ്യക്തമായിരുന്നു,
സ്റ്റെല്ല  ഒരു ദീർഘശ്വാസം എടുത്തു വിട്ടു,

"ശിവ എനിക്ക് നിന്റെ അപ്പാർട്ട്മെൻറ് ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്,  അവിടേക്ക് വരുന്നതുകൊണ്ട് കുഴപ്പമുണ്ടോ..? "
ആ ചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നില്ല.

"അതിനെന്താ ഈ പ്രാവശ്യം നിനക്ക് എന്റെ അപ്പാർട്ട്മെന്റ് ഒന്ന് മൊത്തമായി കാണിച്ചു തരാം,  കൂട്ടത്തിൽ മറ്റു ചില കാര്യങ്ങളും.." അവന്റെ കള്ളച്ചിരിക്കൊപ്പം അവളും  ചിരിക്കാൻ ശ്രെമിച്ചു,

" ശരി എന്തായാലും ഞാൻ ശനിയാഴ്ച രാവിലെ ഓഫീസിൽ ഉണ്ടാവും,  താൻ അവിടേക്ക് വന്നിട്ട് നമുക്ക് കാണാം "

" യെസ് ശിവ അങ്ങനെ ചെയ്യാം "
അതും  പറഞ്ഞ് സ്റ്റെല്ലാ കോൾ കട്ട് ചെയ്തു,  ഇനിയും രണ്ട് ദിവസം കൂടി ദിവസങ്ങളായി ഉള്ളിൽ കൊണ്ട് നടക്കുന്ന ചോദ്യങ്ങൾക്ക്  തനിക്ക് മറുപടി കിട്ടും,  അവൾ തന്റെ മുമ്പിൽ ഇരിക്കുന്ന ജ്യൂസ് എടുത്ത് ചുണ്ടോട്  ചേർത്തു,

ലഞ്ച് ബ്രേക്ക് കഴിഞ്ഞ് വീണ്ടും ഡ്യൂട്ടിയിലേക്ക് കയറാൻ തുടങ്ങുന്നതിന് തൊട്ടു മുന്നേ വീണ്ടും അവളുടെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി,  ഡിസ്പ്ലേയിൽ ആൽബിയുടെ പേര് തെളിഞ്ഞു കണ്ടതും അവൾ വേഗം കോൾ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് വെച്ചു,
" ഹേലോ ആൽബി.."

" എന്നാ പരുപാടി ഫുഡ് കഴിച്ചോ..?? "

" ഞാനിപ്പോൾ കഴിച്ച് കയറാൻ തുടങ്ങുന്നതേയുള്ളൂ,  എന്നാ പറ്റി വെറുതെ വിളിച്ചതാണോ..??"
ലിഫ്റ്റിൽ കയറിയാൽ കോൾ കട്ട് ആവാൻ സാധ്യത ഉള്ളത് കൊണ്ട് അവൾ കഫ്റ്റീരിയയിൽ തന്നെ ഫോൺ പിടിച്ചു നിന്നു.

" പെണ്ണേ ഒരു കാര്യം പറയാൻ വിളിച്ചതാ.."

" എന്താ ആൽബി..?? "
അവളുടെ ചോദ്യത്തിൽ ചെറിയ ആകാംഷ നിറഞ്ഞു നിന്നിരുന്നു,

"  എക്സാം റിസൾട്ട് വന്നു.."

" എന്നിട്ട്...????? "
അപ്പുറത്ത് മറുപടി എന്താണെന്നറിയാൻ അവളുടെ ഉള്ളിൽ വല്ലാത്ത എക്സൈറ്റ്മെന്റ് തിങ്ങി നിന്നു,
" പറ ആൽബി എന്തായി...??? "
സ്റ്റെല്ലയുടെ ഉള്ളിൽ  ആകാംക്ഷ വല്ലാത്ത രീതിയിൽ തിളച്ച മറിയുകയായിരുന്നു,

" ഇട്സ് ഓൾ ഗുഡ്...!!  പാസായിട്ടുണ്ട് "

💬 Comments

View all comments